വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

ഇടതടവില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്തു വൈദ്യുത മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈദ്യുത മേഖലയിലെ വികസനവും, അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള നവീകരണവും ലക്ഷ്യമാക്കി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹകരണത്തോടു കൂടി കേരള സംസ്ഥാന വൈദ്യുത ബോര്‍ഡ് നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ(ആര്‍ഡിഎസ്എസ് ) ജില്ലാതല ശിൽപ്പശാലയുടെ ഉദ്ഘാടനം കോഴഞ്ചേരില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സമ്പൂര്‍ണ വൈദ്യൂതീകരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് വിജയകരമായി നടപ്പാക്കി. വിതരണമേഖല ശക്തി പെടുത്തുന്നതിനായി 2018-22 കാലയളവില്‍ ദ്യൂതി -1 പദ്ധതിയില്‍ പെടുത്തി ജില്ലയില്‍ 60 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കുകയും 95 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ദ്യൂതി 2 പദ്ധതിയില്‍…

Read More