വിദ്യാർഥികൾക്കായി പ്ലേ ഫോർ ഹെൽത്ത് പദ്ധതി

സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കോന്നി വാര്‍ത്ത : ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്‌കൂളുകളിൽ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂർ തളാപ്പ് ഗവൺമെന്റ് മിക്‌സ്ഡ് യു.പി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകും. വിദ്യാർഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സിഡ്‌കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കായികക്ഷമത വളർത്താനുള്ള ഇൻഡോർ-ഔട്ട്‌ഡോർ കായിക ഉപകരണങ്ങൾ സ്‌കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താൻ പരിശീലനം നൽകും. നട്ടെല്ലിനും പേശികൾക്കും ശരീരത്തിലെ ബാലൻസിങ്ങിനും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്‌പൈറൽ…

Read More