KONNI VARTHA.COM : ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കൊച്ചിയില്‍ യഥാര്‍ഥ്യമാകുന്നത്. ഗതാഗതക്കുരുക്കിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയുന്ന കൊച്ചിക്കാര്‍ക്ക് വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന ഹോണടി ശബ്ദം ഇല്ലാതെ, എയര്‍ കണ്ടീഷന്റെ ശീതളിമയില്‍, ശാന്തമായി കുറഞ്ഞ ചിലയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ബോട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തീര്‍ത്തും സുരക്ഷിതമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്രചെയ്യാം. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവേര്‍ഡ് ഇലക്ടിക് ബോട്ടായ മുസ്രിസ് എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ട്രയല്‍റണ്‍…
Read More