റേഷൻ കടകളുടെ പ്രവർത്തന സമയം

2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും  2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

Read More

റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

ഡിസംബർ അഞ്ചു മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻ കടകൾ രാവിലെ പ്രവർത്തിക്കും. ഡിസംബർ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകളുടെ പ്രവർത്തനം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഡിസംബർ 12 മുതൽ 17 വരെയും 26 മുതവൽ 31 വരെയുമുള്ള ദിവസങ്ങളിൽ രാവിലെ റേഷൻ കടകൾ പ്രവർത്തിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെയും 19 മുതൽ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷൻ കടകൾ പ്രവർത്തിക്കുക. അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം ജനുവരി ആദ്യവാരം പൂർത്തിയാകും   അതിദരിദ്രനിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും കാർഡ് അനുവദിച്ചു നൽകാൻ നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.…

Read More