റാന്നിയിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന്

  konnivartha.com: റാന്നി നിയോജക മണ്ഡലത്തിലെ 3 പഞ്ചായത്തുകളുടെ സമ്പൂർണ്ണ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം 22ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കൊറ്റനാട്, വടശ്ശേരിക്കര, നാറാണംമൂഴി എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത് . അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും.   ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടപ്പാക്കുന്നതോടെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനാകും. ഈ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. കേരള വാട്ടർ അതോറിറ്റിയും അടൂർ പ്രൊജക്റ്റ് ഡിവിഷനുമാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്. .നാറാണംമൂഴി പഞ്ചായത്തിൽ ജലവിതരണത്തിനായി ആകെ ചിലവഴിക്കുന്ന തുക 24.5 കോടി രൂപയാണ്.2898 കുടുംബങ്ങൾക്കാണ് ഇതു വഴി പുതിയ കണക്ഷൻ ലഭിക്കുക. പെരുനാട് – അത്തിക്കയം പദ്ധതി,അടിച്ചിപ്പുഴ പദ്ധതി, പെരുന്തേനരുവി പദ്ധതി എന്നിവ വഴിയാണ് ജലവിതരണം സാധ്യമാക്കുക. വടശ്ശേരിക്കര പഞ്ചായത്തിൽ ആകെ 60.5 കോടി രൂപയാണ്…

Read More