മാധ്യമ അവാര്‍ഡ് പുരസ്ക്കാരങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടി പരിഗണിക്കണം

    konnivartha.com: കേരള സര്‍ക്കാരിന്‍റെ വിവിധ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ സ്ഥിരമായി തഴയുന്ന പ്രവണത കാണുന്നു .അപേക്ഷ ക്ഷണിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പടിക്ക് പുറത്താക്കുന്നു . അച്ചടി ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളില്‍ നിന്നും മാത്രമായി അപേക്ഷ സ്വീകരിച്ചു ഫലം പ്രഖ്യാപിക്കുന്ന രീതിയാണ് നിലവില്‍ ഉള്ളത് . സര്‍ക്കാര്‍ വാര്‍ത്തകളടക്കം (പി ആര്‍ ഡി നല്‍കുന്ന പ്രസ് റിലീസ്സടക്കം ) ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന അനേകായിര വാര്‍ത്തകളും / അറിയിപ്പുകളും /ഫീച്ചറുകളും നല്‍കുന്ന ഓണ്‍ലൈന്‍ മാധ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഗണന നല്‍കുന്നില്ല . സര്‍ക്കാരിന് എതിരെ വിമര്‍ശന വാര്‍ത്തകള്‍ ഏറെ നല്‍കുന്നതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ ആണ് . ക്രിയാത്മകമായ വിമര്‍ശനം ഉന്നയിച്ചാല്‍ അത് സര്‍ക്കാരിന് എതിരെ ഉള്ള ആക്ഷേപം അല്ല . സര്‍ക്കാര്‍ സംവിധാനത്തിലെ പോരാഴ്മകള്‍ ചൂണ്ടി കാണിക്കുവാന്‍ ഉള്ള മാധ്യമ ധര്‍മ്മം ആണ് .…

Read More