മണ്ണീറ വെള്ളച്ചാട്ടം, അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

  konnivartha.com : : വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞ മണ്ണീറ വെള്ളച്ചാട്ടം കാണുവാൻ ദിനം പ്രതി നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മഴക്കാലത്ത് വെള്ളച്ചാട്ടത്തിന്റ ഭംഗി ആസ്വദിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്.   അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതെന്നതിനാൽ തന്നെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്നുമുണ്ട്. എന്നാൽ വെള്ളച്ചാട്ടത്തിൽ എത്തുന്ന സ്ത്രീകൾ കുട്ടികൾ അടക്കമുള്ള സഞ്ചാരികൾക്ക് പ്രാധമിക ആവശ്യങ്ങൾ നിറവേറ്റുവാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ഇല്ലായിരുന്നു. പലപ്പോഴും സമീപ വീടുകളെ ആശ്രയിച്ചിരുന്നെങ്കിലും അതും ക്രമേണ നിലച്ച മട്ടിലായി. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താൽ ചുറ്റപ്പെട്ട സ്ഥലമായതിനാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിക്കാതെയും വന്നിരുന്നു.   ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് അംഗം പ്രീത.…

Read More