konnivartha.com : പയ്യന്നൂര്‍ സ്വദേശിയും ദൃശ്യമാധ്യമപ്രവര്‍ത്തനുമായ ടിവി സജിത് രചിച്ച “ഭൂപി In Ivani Island “എന്ന ഫാന്റസി ബാലനോവലിന്റെ പ്രകാശനം വിഖ്യാത നോവലിസ്റ്റ് സി. വി ബാലകൃഷ്ണന് നിര്‍വ്വഹിക്കും . കാസറഗോഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ എഴുത്തുകാരനും അധ്യാപകനുമായ പ്രാപ്പോയില്‍ നാരായണന് പുസ്തകം ഏറ്റുവാങ്ങും . കൈരളി ബുക്സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തും. ടിവി സജിത്തിന്റെ ആദ്യപുസ്തകമായ “ഭൂമി പിളരുംപോലെ” 2021 ല്‍ പ്രസിദ്ധീകരിച്ചിരുന്നു . നിരവധി പുരസ്കാരങ്ങള്‍ നേടി നാലുപതിപ്പുകളിലായിറങ്ങിയ ആ ചെറുകഥാസമാഹരത്തിന് വായനക്കാര്‍ നല്കിയ പ്രോത്സാഹനമാണ് പുതിയ പുസ്തകത്തിനുള്ള പ്രചോദനം എന്ന് ടിവി സജിത് പറഞ്ഞു . ആറടിസ്പന്ദനം, മെന്‍സസ് ഡേ, അതിജീവനാനന്തരം തുടങ്ങിയ ശ്രദ്ധേയമായ കഥകള്‍ മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ പുസ്തകത്തിന്റെ കവര്‍…
Read More