ഭക്ഷ്യ സുരക്ഷാ നിബന്ധനകളില്‍ വീഴ്ച: നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ

ഭക്ഷ്യ സുരക്ഷ നിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ ഉല്പാദനവും, വ്യാപാരവും നടത്തുന്നത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമ പ്രകാരം കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കേണ്ടതും നിയമാനുസൃതമുള്ള ശുചിത്വ നിലവാരം ഉള്‍പ്പെടെയുള്ള ലൈസന്‍സ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ജൂണ്‍ മാസത്തില്‍ ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ 17 സ്ഥാപനങ്ങള്‍ക്ക് 145000 രൂപ പിഴ ഈടാക്കി. ഇവയില്‍ ജോളിഫുഡ് പ്രോടക്ട്‌സ്-(20000), ലിയാന്‍സ് ബേക്കറി, തിരുവല്ല-(25000), അനന്തുഹോട്ടല്‍, പെരുമ്പുഴ-(15000), ഇന്ത്യ കോഫീ ഹൗസ്, തിരുവല്ല-(10000), വൈറ്റ്‌പോര്‍ട്ടിക്കോ ഹോട്ടല്‍, അടൂര്‍-(10000), ജെ-മാര്‍ട്ട് അറേബ്യന്‍ ഹോട്ടല്‍, പത്തനംതിട്ട-(20000), ബാര്‍ബിക്യു ഫാമിലി റസ്‌ടോറന്റ്, തിരുവല്ല-(7000), ബൂസ്റ്റ് മുരുഗന്‍ തട്ടുകട, കുമ്പഴ-(7000),   മാതാ റസ്‌റ്റോറന്റ്, മല്ലപ്പള്ളി-(5000), എസ്.എന്‍.ബേക്കറി, പന്തളം-(6000), ഹോട്ടല്‍ മാന്ന-വിക്ടോറിയ,…

Read More