konnivartha.com/ കൊച്ചി: ബന്ധന്‍ ബാങ്ക് അഫ്ളുവന്‍റ്, എച്ച്എന്‍ഐ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് പുറത്തിറക്കി. എലൈറ്റ് പ്ലസ് ഡെബിറ്റ് കാര്‍ഡും പ്രത്യേക ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടുന്ന ആകര്‍ഷകമായ പുതിയ ഫീച്ചറുകളും ഇതോടൊപ്പം ലഭിക്കും. ബന്ധന്‍ ബാങ്കിന്‍റെ ഇഡി & സിബിഒ രജീന്ദര്‍ കുമാര്‍ ബബ്ബര്‍, ഇഡി & സിഒഒ രത്തന്‍ കുമാര്‍ കേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധന്‍ ബാങ്കിന്‍റെ എംഡിയും സിഇഒയുമായ പാര്‍ഥ പ്രതിം സെന്‍ഗുപ്തയാണ് എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എലൈറ്റ് പ്ലസ് സേവിങ്സ് അക്കൗണ്ടിന്‍റെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായി. എലൈറ്റ് പ്ലസിലൂടെ ഉപഭോക്താക്കള്‍ക്ക് ഓരോ മാസവും പരിധിയില്ലാതെ സൗജന്യമായി പണം നിക്ഷേപിക്കാം. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് ഇടപാടുകളും സൗജന്യമായിരിക്കും. എലൈറ്റ്…
Read More