ജൂലൈ 28: പിതൃ പരമ്പരകളുടെ സ്മരണയിൽ കർക്കടക വാവ്

  konnivartha.com :കര്‍ക്കടക വാവ് ബലി കര്‍മ്മത്തിന് ഉള്ള ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയിലെ സ്നാന ഘട്ടങ്ങളില്‍ പൂര്‍ത്തിയായി . പത്തനംതിട്ട ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഇരുപത്തി എട്ടിന് രാവിലെ അഞ്ചു മുതല്‍ ബലി കര്‍മ്മങ്ങള്‍ തുടങ്ങും . സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള ഒരുക്കവും പൂര്‍ത്തിയായി . നദികളില്‍ ജല നിരപ്പ് ഉയര്‍ന്നാല്‍ സുരക്ഷാ മുന്നൊരുക്കം ഉണ്ടാകും . പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. 2022 ജൂലൈ 28 ന് ഇക്കൊല്ലത്തെ കര്‍ക്കടക വാവ് ബലി കര്‍മ്മം നടക്കും ” അബ്രാഹ്മണോ യാ പിത്രുവംശ ജാതാ………..അക്ഷയമുപതിഷ്ടതി..” അര്‍ഥം: ഈ ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ…

Read More