ജൂലൈ 28: പിതൃ പരമ്പരകളുടെ സ്മരണയിൽ കർക്കടക വാവ്

Spread the love

 

konnivartha.com :കര്‍ക്കടക വാവ് ബലി കര്‍മ്മത്തിന് ഉള്ള ഒരുക്കങ്ങള്‍ പത്തനംതിട്ട ജില്ലയിലെ സ്നാന ഘട്ടങ്ങളില്‍ പൂര്‍ത്തിയായി . പത്തനംതിട്ട ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഇരുപത്തി എട്ടിന് രാവിലെ അഞ്ചു മുതല്‍ ബലി കര്‍മ്മങ്ങള്‍ തുടങ്ങും . സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുള്ള ഒരുക്കവും പൂര്‍ത്തിയായി . നദികളില്‍ ജല നിരപ്പ് ഉയര്‍ന്നാല്‍ സുരക്ഷാ മുന്നൊരുക്കം ഉണ്ടാകും .

പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. 2022 ജൂലൈ 28 ന് ഇക്കൊല്ലത്തെ കര്‍ക്കടക വാവ് ബലി കര്‍മ്മം നടക്കും

” അബ്രാഹ്മണോ യാ പിത്രുവംശ
ജാതാ………..അക്ഷയമുപതിഷ്ടതി..”

അര്‍ഥം:

ഈ ലോകത്ത് നമ്മുടെ അച്ഛന്‍റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, നമ്മളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായി, കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി നമ്മുടെ ദാസന്മാര്‍ ആയവര്‍ക്കായും, നമ്മെ ആശ്രയിച്ചവര്‍ക്കും, പല ജന്മങ്ങളായി നാമുമായി സഹായിച്ചവര്‍ക്കും എന്‍റെ സുഹൃത്തുക്കള്‍ക്കും ,നമ്മളുമായി സഹകരിച്ചവര്‍ക്കും, നാം ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും ,ജന്തുക്കള്‍ക്കും വേണ്ടിഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു.

അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവര്‍ക്കും, അച്ഛന്‍റെ, ഗുരുവിന്‍റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവര്‍ക്കും, ,കഴിഞ്ഞ കാലത്തില്‍ പിണ്ട സമര്‍പ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവര്‍ക്കും, മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവര്‍ക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവര്‍ക്കും വേണ്ടി, പട്ടിണിയില്‍ ജനിക്കുകയും, ജീവിക്കുകയും, മരിക്കുകയും, ചെയ്ത എല്ലാവര്‍ക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും, ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും ,നമ്മുടെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടി ഇവര്‍ക്കെല്ലാം വേണ്ടി ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പ്പിക്കുന്നു. ഈ ലോകത്തിലുള്ളതെല്ലാം, ഇവരെ അവരുടെ ലോകത്തില്‍ സന്തോഷിപ്പിച്ചു നിര്‍ത്തുന്നതിനായി സമര്‍പ്പിക്കുന്നു…

ഇവിടെ ജീവിച്ചിരുന്നതായ എല്ലാ ജീവ ജാലങ്ങള്‍ക്കും ഈ ഏഴു ലോകത്തിലും അനേക ലക്ഷം വര്‍ഷങ്ങള്‍ ഇവിടെ ഉണ്ടായിരുന്ന, ജീവിച്ചിരുന്ന എല്ലാവര്‍ക്കും വേണ്ടി ഈ പുഷ്പവും, അന്നവും, ജലവും അവരുടെ ആത്മാക്കളുടെ സന്തോഷത്തിനായി സമര്‍പ്പിക്കുന്നു… അവര്‍ അവരുടെ ലോകത്തില്‍ സന്തോഷിച്ചിരിക്കുന്നതിനായും അവിടെ ഇരുന്നു നമ്മളെ അനുഗ്രഹിക്കുന്നതിനായും ഒരിക്കല്‍ കൂടി ഈ പുഷ്പവും, ജലവും, അന്നവും. സമര്‍പ്പിക്കുന്നു…!
എന്താണ് ബലി തര്‍പ്പണ ക്രിയ ?

നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് ബലി കര്‍മം ചെയുമ്പോള്‍ അവാഹിക്കുന്നത്, സ്വന്തം ഉള്ളില്‍ നിന്നും
സ്വന്തം ബോധത്തെയാണ് ആവാഹിച്ച് ഈശ്വരനില്‍ ലയിപ്പിക്കുന്നത്. നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു പൂജ ആണ് ഈ കര്‍മം. ഇത് തന്നെയാണ് എല്ലാ ആത്മീയ വഴികളുടെ ലക്ഷ്യവും

മുഴുവന്‍ പിതൃ പരമ്പരയെ കണക്കില്‍ എടുത്തു കൊണ്ടാണ് ബലി ഇടുന്നത്. ഉത്തരായനം ഈശ്വരീയ കാര്യങ്ങള്‍ക്കും , ദക്ഷിണായാനം പിതൃ കാര്യങ്ങള്‍ക്കും ആണ് നീക്കി വക്കുക. ദക്ഷിണായത്തിലെ ആദ്യത്തെ കറുത്ത വാവ് ആണ് , കര്‍ക്കിടക വാവ്

ഗ്രഹണ സമയത്ത് പോലെ അലെങ്കിലും, ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണ് വാവ്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണണ് കറുത്ത വാവ്. ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള , അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങള്‍ ആയി ബന്ധപ്പെട്ട് കിടക്കുന്നു. ഇട പിംഗള സുഷുമ്ന നാഡികള്‍ ശരീരത്തില്‍ ഈ മണ്ഡലങ്ങള്‍ ആയി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പ്രപഞ്ചത്തില്‍ ഉണ്ടാക്കുന്ന മാറ്റം , സ്വ ശരീരത്തിലും ഉണ്ടാകുന്നു. ഈ സമയത്ത് സുഷുമ്ന യിലൂടെ ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു , ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ സ്വാധീനിക്കുന്നു .

മാത്രം അല്ല ചന്ദ്രന് മനസ്സുമായ് ബന്ധം ഉണ്ട്. ചന്ദ്രമോ മനസ്സോ ജാത എന്നാണല്ലോ, ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റം മനുഷ്യ മനസ്സില്‍, ബോധ തലത്തില്‍ സ്വാധീനം ചെലുത്തുന്നു. ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്.

error: Content is protected !!