konnivartha.com : പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പെട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള എല്ലാ പമ്പിംഗ് സ്റ്റേഷനുകളിലും പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreടാഗ്: പമ്പ
ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം
വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും. 15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.
Read Moreഅവര്‍ വരുന്നു കാടിന്‍റെ മക്കള്‍@പമ്പ കഥപറയുന്നു
അവര്‍ വരുന്നു…. കാടിന്‍റെ മക്കള്‍ ഉടന്‍ ആരംഭിക്കുന്നു … വിശ്വാസ തീരങ്ങളിലൂടെ ഒരു യാത്ര … പമ്പ കഥപറയുന്നു
Read Moreപമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
പെരുനാട് പഞ്ചായത്തില്‍ ഉള്ള പമ്പ, സന്നിധാനം,കൂനംകര എന്നിവിടങ്ങളിലായി 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ശബരിമല പമ്പ എന്നിവിടെ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ പരിശോധനകള്‍ ഉണ്ട് . മുഴുവന്‍ ജീവനക്കാരെയും പരിശോധിക്കുന്നു . കച്ചവട സ്ഥാപനങ്ങളില്‍ ഉള്ള ആളുകള്‍ കോവിഡ് പരിശോധനയില്‍ കൃത്യമായി എത്തണം എന്നും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു . പത്തനംതിട്ട ജില്ലയില്‍ഇന്നലെ മാത്രം 254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 233 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 63 പേരുണ്ട്. രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, കരുവാറ്റ,…
Read Moreശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചു : ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം
അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പുണ്യ ദര്‍ശനം കോവിഡ്: ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശബരിമല : ശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, ജാഗ്രത ശക്തമാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ പറഞ്ഞു. പ്രതീക്ഷിച്ചതിലും കുറവ് കോവിഡ് കേസുകളാണ് കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഡിഎംഒ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡി എംഒ. ശബരിമലയില്‍ തുടര്‍ച്ചയായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ പതിനാല് ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്നും തീര്‍ഥാടകരുമായി കൂടുതല്‍ സമ്പര്‍ക്കം വരുന്ന ഉദ്യോഗസ്ഥരും പണം കൈകാര്യം ചെയ്യുന്നവരും വളരെ ശ്രദ്ധയോടെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി. സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര…
Read Moreശബരിമലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പുണ്യ ദര്‍ശനം : കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍@ അരുണ്‍ രാജ് /ശബരിമല പൂങ്കാവനത്തെ ശുചിയാക്കി വിശുദ്ധിസേനാംഗങ്ങള്‍;ശുചീകരണത്തിന് നിയോഗിച്ചിരിക്കുന്നത് 225 പേരെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്‌നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്. സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്‌സ്‌ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍…
Read Moreപുണ്യ ദര്‍ശനം : ശബരിമല സ്പെഷ്യല്‍ എഡിഷന്‍
പുണ്യ ദര്‍ശനം : “കോന്നി വാര്‍ത്ത ഡോട്ട് കോം” ശബരിമല സ്പെഷ്യല്‍ എഡിഷന്‍ : ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ,വിശേഷങ്ങള്‍ , ചിത്രങ്ങൾ, വീഡിയോസ്, എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം ശബരിമല: ശബരിമലയിലെ ഏറ്റവും പുതിയ വാർത്തകൾ, വിശേഷങ്ങള്‍ , വീഡിയോസ്, ഫോട്ടോകൾ എന്നിവ കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ കാണാം .എല്ലാ വര്‍ഷത്തെയും എന്നപോലെ ശബരിമലയിലെ വാര്‍ത്തകളും പൂജകളും വഴിപാടുകളും വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം” പ്രത്യേക ശബരിമല ന്യൂസ് ഡെസ്ക് തുടങ്ങി . 2020-2021 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ എഡിഷന്‍റെ ഉത്ഘാടനം അതി വേഗ വരകളിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അഡ്വ : ജിതേഷ് ജി നിര്‍വ്വഹിച്ചു.
Read More