പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഉടമ സജി സാം കീഴടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം :ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ചോദ്യം ചെയ്യലിനായി സജി സാമിനെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി. പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ്‌ലാലിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. തട്ടിപ്പിന്റെ എല്ലാ വിവരങ്ങളും കണ്ടെത്തുമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. അന്വേഷണസംഘത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ സണ്ണി, എ.എസ.്ഐ സവിരാജന്‍ തുടങ്ങിയവരാണുള്ളത്. 1992 ലാണ് തറയില്‍ ബാങ്കേഴ്സ് ആരംഭിച്ചത്. സജി സാമിന്റെ പിതാവാണു സ്ഥാപനം തുടങ്ങിയത്. സ്വര്‍ണപ്പണയ വായ്പകളിന്മേല്‍ പണം…

Read More

പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ്; ഒളിവിൽ പോയ ഉടമയെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും

  പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമാക്കിയുള്ള തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ ഒളിവിൽ പോയ സ്ഥാപന ഉടമ സജി സാമിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്‌ ഇറക്കും . .സ്ഥാപന ഉടമ സജി സാമിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കി.നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . കേസന്വേഷണം ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ് നടക്കുന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പോലെതന്നെ തറയില്‍ ഉടമയും തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി കൊടുത്ത നിക്ഷേപകര്‍ പറയുന്നു . 7 കോടി രൂപ വരെ നിക്ഷേപിച്ചവര്‍ പരാതി നല്‍കിയിട്ടില്ല .   പത്തനംതിട്ട ഓമല്ലൂരിലെ തറയിൽ ഫിനാൻസ് നിക്ഷേപക പണം തിരികെ നൽകുന്നില്ലെന്ന പരാതിയുമായി നിക്ഷേപകരാണ് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ് തറയിൽ ഫിനാൻസ്. നൂറുകണക്കിന് ആളുകൾ 70 കോടിയോളം രൂപ…

Read More