പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/08/2025 )

വനിതാ കമ്മീഷന്‍ മെഗാഅദാലത്ത്  ഓഗസ്റ്റ് 26ന് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത്  ഓഗസ്റ്റ് 26ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ദേശീയ ലോക് അദാലത്ത്  സെപ്തംബര്‍ 13ന് കേരള സ്റ്റേറ്റ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട ജില്ല, തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും പരാതികളും  കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ലാ നിയമ സേവന അതോറിറ്റികള്‍ മുമ്പാകെ  നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/08/2025 )

സൗജന്യ പരിശീലനം പത്തനംതിട്ട എസ് ബി ഐ  ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോണ്‍ :  04682992293, 04682270243. അപകട ഇന്‍ഷുറന്‍സ് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് എ എസ് എസ് വൈ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരാന്‍ അവസരം. പോസ്റ്റ് ഓഫീസ് ഐപിപിബി അക്കൗണ്ട് വിവരം, മൊബൈല്‍ നമ്പര്‍ എന്നിവ ഓഗസ്റ്റ് 23ന് മുമ്പ് തിരുവല്ല കറ്റോട് ജില്ലാ ഓഫീസില്‍ അറിയിക്കണം. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കേ വീക്കിലി കോമ്പന്‍സേഷന്‍ ആനുകൂല്യം ലഭിക്കുവെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ :  04692603074. എന്‍ട്രന്‍സ് പരിശീലനം ഫിഷറീസ് വകുപ്പ്  മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.  ഒരു വര്‍ഷത്തെ പരിശീലനത്തിനാണ് ധനസഹായം. അപേക്ഷാ ഫോം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/08/2025 )

കക്കി – ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും  നേരത്തെ ഉയര്‍ത്തിയിരുന്നു.  ഓഗസ്റ്റ് 19, ചൊവ്വ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.     തപാല്‍വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദീന്‍ ദയാല്‍ സ്പര്‍ശം യോജന…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 18/08/2025 )

ശബരിമല തീര്‍ത്ഥാടനം, വിപുലമായ സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്:സമയബന്ധിതമായി മികച്ച സൗകര്യങ്ങളൊരുക്കാന്‍ ആക്ഷന്‍ പ്ലാന്‍: മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്നു. ആക്ഷന്‍ പ്ലാനനുസരിച്ച് ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലേയും മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നേരത്തെ സജ്ജമാക്കണം. ഈ കേന്ദ്രങ്ങളിലെല്ലാം മരുന്നുകളുടെ ലഭ്യത മണ്ഡല കാലം തുടങ്ങുന്നതിന് മുമ്പ് ഉറപ്പാക്കണം. ആന്റി സ്നേക്ക് വെനം എല്ലാ ആശുപത്രികളിലും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ നിയമനങ്ങള്‍ എത്രയും വേഗം നടത്തണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ആശുപത്രികളില്‍ അധിക കിടക്കകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കോന്നി മെഡിക്കല്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/08/2025 )

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്:വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന്‍ ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/08/2025 )

സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തും രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയപതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ എട്ടിന് പരിപാടികള്‍ ആരംഭിക്കും. 8.45ന് പരേഡ് കമാന്‍ഡര്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയുടെ ആഗമനം, 8.53ന് ജില്ലാ കളക്ടറുടെ ആഗമനം. 9ന് മുഖ്യാതിഥിയായ മന്ത്രി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പരേഡ് മാര്‍ച്ച് പാസ്റ്റിനും മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പരിപാടി അരങ്ങേറും. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നാല്,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 14/08/2025 )

മതസൗഹാര്‍ദ യോഗം ഇന്ന് ( ഓഗസ്റ്റ് 14) മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട യോഗം ഇന്ന് (ഓഗസ്റ്റ് 14) വൈകിട്ട് 3.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ടെന്‍ഡര്‍ പറക്കോട് ഐ.സി.ഡി.എസ് പ്രോജക്ടിലെ ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി കുട്ടികള്‍ക്കായി പാല്‍, മുട്ട നല്‍കുവാന്‍ ടെന്‍ഡര്‍  ക്ഷണിച്ചു.   അവസാന തീയതി ഓഗസ്റ്റ് 28. പറക്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം.  ഫോണ്‍: 04734 217010. ശബരിമല: സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നു ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിര്‍വഹണ കേന്ദ്രങ്ങളില്‍ സാങ്കേതിക വിദഗ്ധരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിയന്തരഘട്ട ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിക്കുന്നതാണ് ചുമതല. ജില്ലാ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സാങ്കതിക സഹായത്തിലാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട കലക്ടറേറ്റ് ഡിഇഒസി എന്നിവിടങ്ങളിലെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/08/2025 )

വിമുക്ത ഭടന്മാര്‍ക്ക് നിയമസഹായ ക്ലിനിക് നല്‍സ വീര്‍ പരിവാര്‍ യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാര്‍ക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഓഗസ്റ്റ് 14 രാവിലെ  11ന്   സിറ്റിംഗ് നടക്കും. ഫോണ്‍ : 0468 2961104 സ്‌പോട്ട് അഡ്മിഷന്‍ അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്  വിത്ത്  ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.   ഫോണ്‍ : 9526229998 ടെന്‍ഡര്‍ റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേറ്റീവ്  യൂണിറ്റിന്റെ ഹോം കെയര്‍ യൂണിറ്റിന് വാടകയ്ക്കായി വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23. ഫോണ്‍ : 9188522990. ഇ-മെയില്‍ : [email protected] സ്‌പോട്ട് അഡ്മിഷന്‍ വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/08/2025 )

ജൂനിയര്‍ റസിഡന്റ് നിയമനം കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഓഗസ്റ്റ് 18 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്,  മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.   ഐടിഐ സീറ്റ് ഒഴിവ് 2025 സെഷനിലെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട ഓഫ്ലൈന്‍ അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടി.സി,ഫീസ് എന്നിവയുമായി രക്ഷാകര്‍ത്താവിനോടൊപ്പം ഓഗസ്റ്റ് 19 വൈകിട്ട് മൂന്നിനകം ഐടിഐ യില്‍ ഹാജരായി പ്രവേശനം നേടണം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/08/2025 )

വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേര്‍ക്കാന്‍ 57,057 അപേക്ഷകള്‍ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 57,057 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 550 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 3944 അപേക്ഷകളുമാണ് ഓഗസ്റ്റ് 8 (വെള്ളി) വൈകിട്ട് അഞ്ച് വരെ ലഭിച്ചത്. വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 11 (തിങ്കള്‍)ന് വൈകിട്ട് നാലിന് പുള്ളോലി ജംഗ്ഷനില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശബരിമല റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തിലാണ് പുനര്‍നിര്‍മിക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍…

Read More