പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/04/2025 )

കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക് ‘ തുമ്പമണ്ണില്‍ തുടക്കം മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.  വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍,  ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലാലി ജോണ്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് റ്റി വര്‍ഗീസ്,  അംഗങ്ങളായ അഡ്വ. രാജേഷ് കുമാര്‍, ബീനാ വര്‍ഗീസ്, ഗീതാറാവു , ഗിരീഷ്‌കുമാര്‍, മോനി ബാബു, കെ ഡി പവിത്രന്‍, സി.ഡി.എസ് അധ്യക്ഷ ഓമനഗോപാലന്‍, സെക്രട്ടറി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/04/2025 )

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മാണം വേഗത്തിലാക്കാന്‍ എംഎല്‍എ, കലക്ടര്‍, പൊതുമരാമത്ത് -റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു. പഴകുളം-കുരമ്പാല റോഡില്‍ കനാല്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടന്‍ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചു. തിരുവല്ലയില്‍ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങള്‍ക്ക് വീട്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 25/04/2025 )

ഹജ് തീര്‍ഥാടകര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ്  (ഏപ്രില്‍ 26) ഹജ് തീര്‍ഥാടനവുമായി ബന്ധപ്പട്ട് ജില്ലയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ള തീര്‍ഥാടകര്‍ക്ക് ഇന്ന് (ഏപ്രില്‍26) ന് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 8.30 മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ക്യാമ്പ്. സര്‍ക്കാര്‍ പട്ടികയിലുള്ള തീര്‍ഥാടകര്‍ തിരിച്ചറിയല്‍രേഖ, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി  അറിയിച്ചു. തൊഴില്‍ മേള  (ഏപ്രില്‍ 26) കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്ന് ( ഏപ്രില്‍ 26) തൊഴില്‍ മേള സംഘടിപ്പിക്കുന്നു.  ഫോണ്‍ : 9495999688. പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/04/2025 )

മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് (24)  തുറക്കും പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടുളള മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ അറ്റകുറ്റപണികള്‍ക്കായി ഇന്ന് (24) രാവിലെ ആറു മുതല്‍ പ്രവൃത്തി തീരുന്നതുവരെ പൂര്‍ണമായും തുറക്കുമെന്ന് കോഴഞ്ചേരി പിഐപി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കക്കാട്ടാറില്‍ 50 സെ. മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ പമ്പ, കക്കാട്ടാര്‍ തീരത്തുള്ളവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരിനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രതപുലര്‍ത്തണം. ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വാര്‍ഷിക പദ്ധതി അംഗീകരിച്ചു. ശുചിത്വ പ്രൊജക്ടുകള്‍ക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറത്ത്,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/04/2025 )

എന്റെ കേരളം -പ്രദര്‍ശന വിപണനമേള: ടെന്‍ഡര്‍ ക്ഷണിച്ചു സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയില്‍ ബ്രോഷര്‍ (8 x 18.5 സെ.മീ, 05 ഫോള്‍ഡ്, 10 പേജ്, 1/3 ഡബിള്‍ ഡമ്മി, 130 ജിഎസ്എം, ആര്‍ട്ട് പേപ്പര്‍) അച്ചടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കളക്ടറേറ്റിലുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് ആറ് ഉച്ചയ്ക്ക് രണ്ടുമണി. ഫോണ്‍ : 0468 2222657. പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ‘കരുതല്‍’ കുറിയന്നൂര്‍ എസ് എന്‍ ഓഡിറ്റോറിയത്തില്‍  നടന്നു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  സിസിലി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 17/04/2025 )

ലൈഫ് മിഷനിലൂടെ ജില്ലയില്‍ 13443 വീടുകള്‍ പൂര്‍ത്തീകരിച്ചു ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്.  മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ  പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ  ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി   ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക്  ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/04/2025 )

സ്റ്റേജ്,സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍- ക്വട്ടേഷന്‍ നല്‍കാം സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.00 ന് തുറക്കും. ഫോണ്‍ : 0468 2222657. ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷന്‍  നല്‍കാം സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐ ആന്റ്  പി ആര്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളില്‍ സഞ്ചരിക്കുന്നതിന് അഞ്ചു…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (08/04/2025 )

ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍  – ക്വട്ടേഷന്‍ നല്‍കാം സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് വൈകിട്ട് 4.30 ന് തുറക്കും. ഫോണ്‍: 0468 2222657 ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍  – ക്വട്ടേഷന്‍ നല്‍കാം സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/04/2025 )

ജലവിതരണം പൂര്‍ണമായി മുടങ്ങും പത്തനംതിട്ട നഗരത്തില്‍ കല്ലറക്കടവ് പാലത്തിന് സമീപം ജലഅതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ 11 വരെ നഗരസഭാപരിധിയില്‍ ജലവിതരണം പൂര്‍ണമായും തടസപ്പെടുമെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.   അറ്റാച്ച്‌മെന്റ് ചെയ്തു നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പില്‍ ക്രഡിറ്റ് സിന്‍ഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാന്‍സ്, കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.     മാലിന്യ സംസ്‌കരണത്തില്‍ പന്തളത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം : മന്ത്രി വീണാ ജോര്‍ജ് മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പന്തളം…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/04/2025 )

ജൈവവൈവിധ്യ കോണ്‍ഗ്രസ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്  തിരുവല്ലയില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്  ഉദ്ഘാടനം  ചെയ്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍ അനില അധ്യക്ഷയായി. ജൈവവൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. മാത്യു കോശി പുന്നക്കാട് ,  ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കോട്ടയം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. തോംസണ്‍ ഡേവിസ,് തിരുവല്ല അസിസ്റ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍ വി. കെ മിനി കുമാരി, കോഴഞ്ചേരി അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ പി. ഐ അനിത,  ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം അധ്യാപിക ഡോ. കെ. ഷീജ  എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന-ജില്ലാതലത്തില്‍  ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം , പെന്‍സില്‍ – ജലഛായ ചിത്രരചനാമത്സരം, പുരയിട ജൈവവൈവിധ്യ സംരക്ഷണം എന്നിവയും ശാസ്ത്ര വിഷയങ്ങളിലെ…

Read More