പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസില്‍ അതിക്രമിച്ചുകയറി ബഹളം, ഉപകരണങ്ങള്‍ എറിഞ്ഞുതകര്‍ത്തു

  konnivartha.com:  പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ ആക്രമണം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെടുന്ന ആൾ കമ്പ്യൂട്ടർ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു.   നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ലോട്ടറി വകുപ്പാകെ തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. വകുപ്പിൽ നടക്കുന്നതെല്ലാം ലോട്ടറി ഏജൻ്റുമാർക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ഇയാൾ ആക്ഷേപിച്ചു.   പ്രകോപനപരമായി പെരുമാറുകയും ആളുകളെ വെല്ലുവിളിക്കുകയും ചെയ്ത ഇയാൾ, ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.കോടതി ഉൾപ്പെടെ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തോട് ചേർന്നാണ് ലോട്ടറി ഓഫീസും പ്രവർത്തിക്കുന്നത്. പൊലീസ് നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റി. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സംശയം.

Read More