ഒരുവര്‍ഷത്തിനിടെ പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയത് 4480 പരിശോധനകള്‍; 5.62 ലക്ഷം രൂപ പിഴ ചുമത്തി ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നടത്തിയ 4480 പരിശോധനകളില്‍ ന്യൂനതകള്‍ കണ്ടെത്തിയവര്‍ക്ക് ആകെ 5,62,500 രൂപ പിഴ ചുമത്തിയതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ശ്രീകുമാര്‍ അറിയിച്ചു. ജില്ലയില്‍ 1287 സര്‍വൈലന്‍സ് സാമ്പിള്‍ പരിശോധനയും, 297 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ പരിശോധനയും കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ നടത്തി. 300 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 189 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബ് ഉപയോഗിച്ച് ജില്ലയില്‍ 113 സാമ്പിളുകള്‍ ശേഖരിച്ചു. മത്സ്യ വ്യാപാരത്തിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന് മത്സ്യയും, ശര്‍ക്കരയിലെ മായം കണ്ടു പിടിക്കുന്നതിനായി ഓപ്പറേഷന് ജാഗറിയും വിദ്യാലയങ്ങളിലെ പോഷകാഹാരവുമായി ബന്ധപ്പെട്ട് സ്കൂള്‍ എസ്എന്‍എഫ് പദ്ധതിയും നടപ്പാക്കി വരുന്നു. ഭക്ഷ്യ…
Read More