പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 12/01/2023)

സ്മാം പദ്ധതി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ സ്മാം പദ്ധതി പ്രകാരം ഡ്രോണ്‍ ഉപയോഗിച്ച് നെല്‍പാടത്ത് മരുന്ന്തളി പ്രദര്‍ശന ഉദ്ഘാടനം വളളിക്കോട് തലച്ചേമ്പ് പാടശേഖരത്ത് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കൃഷി ഓഫീസര്‍ ഡി.ഷീല പദ്ധതി വിശദീകരണം നടത്തി. ഡ്രോണിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുളള വിശദീകരണം കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി. ജയപ്രകാശ് നല്‍കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജി.സുഭാഷ്, എന്‍.ഗീതാകുമാരി, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പാടശേഖര സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് ഇന്‍ഷ്യേഷന്‍ പരിപാടി പുതിയ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ് ജനുവരി 17 മുതല്‍ 28 വരെ കളമശ്ശേരിയിലെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/12/2022)

വ്യാജമദ്യ നിയന്ത്രണസമിതി യോഗം വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം ഡിസംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.   പാരാ ലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സന്നദ്ധ സേവനത്തില്‍ തല്‍പരരായിരിക്കണം. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിനു ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന്…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/12/2022)

ടെന്‍ഡര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ.  ഫോണ്‍ : 0468 2214 108. ടെന്‍ഡര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലോറിനേഷന്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് പകല്‍ 4.30 വരെ. ഫോണ്‍ : 0468 2214 108. ജല്‍ ജീവന്‍ മിഷന്‍ വോളന്റിയര്‍ നിയമനം ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളാ ജല അതോറിറ്റി, പ്രോജക്ട് ഡിവിഷന്‍, അടൂര്‍ ഓഫീസിന് കീഴില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/12/2022)

അടൂരില്‍ ഇരട്ടപ്പാലം ഡിസംബര്‍ 14 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും അടൂര്‍ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി നിര്‍മിച്ച ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ഡിസംബര്‍ 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.   അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. അടൂര്‍ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് ഇരട്ടപ്പാലത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. അടൂര്‍ ടൗണിലെ വലിയ തോടിനു കുറുകെ രണ്ട് പാലങ്ങള്‍ നിര്‍മിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാര്‍ 11.10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇരട്ടപ്പാലത്തിന്റെയും അനുബന്ധ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെയും നിര്‍മാണം 2018 നവംബറിലാണ് ആരംഭിച്ചത്.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 05/12/2022)

ക്വട്ടേഷന്‍ മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 ന്റെ ഭാഗമായി ഗ്രീന്‍ ഗാര്‍ഡ്‌സിന് താമസിക്കുന്നതിനായി പമ്പയില്‍ ചുറ്റുമറയും ടെന്റും കിടക്കകളും ഫാനുകളും താത്ക്കാലികമായി തയാറാക്കി 2023 ജനുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ ഡിസംബര്‍ ഒന്‍പതിന് പകല്‍ മൂന്നിന് മുന്‍പായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാംനില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍:  8129557741, 0468 2322014. ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തനകാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായി വ്യവസായ വാണിജ്യവകുപ്പിന്റെ  സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്), ഏഴ്  ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു.  ഡിസംബര്‍ ആറു  മുതല്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 23/11/2022 )

ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഗോള്‍ചലഞ്ച് സംഘടിപ്പിച്ചു. കര്‍ത്തവ്യം കിനാവള്ളി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഗോള്‍ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ്  എസ്.ഉഷ കുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരി മുക്ത കേരളം രണ്ടാം കാമ്പയിന്റെ ഭാഗമായാണ് ഗോള്‍ ചലഞ്ച് നടത്തിയത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍ നായര്‍, വാര്‍ഡ് അംഗം റോസമ്മ മത്തായി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, സി. ഡി.എസ്, കുടുംബശ്രീ അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു.     കേരളോത്സവം സംഘടിപ്പിച്ചു മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കേരളോത്സവം മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചു. കേരളോത്സവത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം 20ന് വൈകിട്ട് ആറന്മുള ഗവ. വി എച്ച് എസ് സ്‌കൂളില്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പ് (11/11/2022)

ജലജീവന്‍ : പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ആറന്മുള പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലം എത്തിക്കുന്നതിന്റെ ഭാഗമായി കോഴിപ്പാലം മുതല്‍ കോട്ട വരെ പൈപ്പ് ലൈന്‍ സ്ഥാപിച്ചു തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. ടോജി ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.എസ് കുമാര്‍, വികസന കാര്യസ്ഥിരംസമിതി അധ്യക്ഷ എന്‍.രമാദേവി, അംഗങ്ങളായ ജയ വേണുഗോപാല്‍, ജോസ് തോമസ്, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നെയ്ത്ത് പരിശീലനം പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്കുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2362070, 9447 249 327.   കേരളോത്സവം 18,19,20 തീയതികളില്‍ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബര്‍ 18,19, 20 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

നവകേരളം കര്‍മ പദ്ധതി 2: പരിശീലനം തുടങ്ങി നവകേരളം കര്‍മ പദ്ധതി 2 ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക്  തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ തുടക്കമായി. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമൂഹം നവകേരള സൃഷ്ടിയുടെ പാതയില്‍ മുന്നേറുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ യുവതലമുറക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി 2 മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പ് ട്രെയിനിമാര്‍ പങ്കെടുക്കുന്നു. ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നവകേരളം…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 18/10/2022 )

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 2022-2023 സാമ്പത്തികവര്‍ഷം പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്. പ്രതിമാസം 8000 രൂപ (എണ്ണായിരം രൂപ) സ്റ്റൈപ്പന്റ് നല്‍കും. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായെടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം/ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളിലേതിലെങ്കിലും പിജി ഡിപ്ലോമ നേടിയവര്‍ക്കും അപേക്ഷിക്കാം.   2020-21, 2021-22 അധ്യയനവര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവരെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. അപേക്ഷകരില്‍ ഈ വര്‍ഷങ്ങളില്‍ കോഴ്‌സ് ജയിച്ചവര്‍ ഇല്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ജയിച്ചവരെ പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം പത്തനംതിട്ട ജില്ലാ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കമ്മ്യൂണല്‍ ഹാര്‍മണി യോഗം ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഈ മാസം 12 ന് രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേരും. പരുമല പെരുനാള്‍: ആലോചനയോഗം 10 ന് പരുമലപള്ളി പെരുനാളിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ആലോചനയോഗം ഈ മാസം 10 ന് വൈകിട്ട് നാലിന് സെമിനാരി ഹാളില്‍ ചേരും. എം.സി.എ സ്പോട്ട് അഡ്മിഷന്‍ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍, ചേര്‍ത്തല, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് എം.സി.എ കോഴ്സ് പ്രവേശനത്തിനായി ജനറല്‍/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും ലഭിക്കുകയും (റിസര്‍വേഷന്‍ സീറ്റ്- 45ശതമാനം) ചെയ്തവര്‍ക്ക് അപേക്ഷിക്കാം. എല്‍ബിഎസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത…

Read More