പത്തനംതിട്ട ജില്ലയില്‍ ജാഗ്രത :ശക്തമായ മഴ

  പത്തനംതിട്ട ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴമുന്നറിയിപ്പ്;ജാഗ്രതവേണം-ജില്ലാ കലക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വരുംദിവസങ്ങളില്‍ മഴമുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 13 ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. 14 നും 15 നും മഞ്ഞ അലര്‍ട്ടും. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയുണ്ടായേക്കാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്ത, മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷമുന്‍നിറുത്തി മാറി താമസിക്കുന്നതാണ് ഉചിതം. സ്വകാര്യ-പൊതുഇടങ്ങളില്‍ അപകടവസ്ഥയിലുള്ള മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങള്‍ കോതി ഒതുക്കണം. ദുരന്തസാധ്യതാമേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കണം. ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ നദികള്‍ മുറിച്ചു കടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ പാടില്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ചകാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം…

Read More

പത്തനംതിട്ട ജില്ലയില്‍ ജോലി ഉറപ്പ് :പ്രായം പ്രശ്നം അല്ല : ജോബ്‌ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്യുക

  konnivartha.com: പ്രായം എന്തുമാകട്ടെ ജോലി ഇല്ലെന്നു കരുതി വിഷമിക്കണ്ട .പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഉള്ള ഏതൊരു പ്രായക്കാര്‍ക്കും ജോലി ഉറപ്പ് തരുന്നു . തൊഴിലന്വേഷകരും തൊഴിൽദായകരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ആണ് ഉറപ്പ് വരുത്തുന്നത് . ഇതിന് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയമസഭാ മണ്ഡലം,ആറന്മുള നിയമസഭാ മണ്ഡലം,കോന്നി നിയമസഭാ മണ്ഡലം,റാന്നി നിയമസഭാ മണ്ഡലം,അടൂര്‍ നിയമസഭാ മണ്ഡലം എന്നിവിടെ ജോബ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് .   കേരള നോളജ് ഇക്കോണമിഷൻ, കുടുംബശ്രീ, കില എന്നിവയുമായി ചേർന്ന് ‘വിജ്ഞാന പത്തനംതിട്ട , ഉറപ്പാണ് തൊഴിൽ’ എന്ന പദ്ധതി നടപ്പാക്കി വരികയാണ്. യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ഉറപ്പ് വരുത്തുന്നു .വിദ്യാഭ്യാസം ലഭിച്ച തൊഴിൽരഹിതർക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി കൊടുക്കുകയും പരിശീലനങ്ങളിലൂടെ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് വിജ്ഞാന പത്തനംതിട്ടയുടെ ലക്ഷ്യങ്ങളിൽ ഒന്ന്.ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സഹായകമായി…

Read More

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 5 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 5 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 05-06-2023: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു.പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ 4 വരെ കനത്ത മഴ സാധ്യത : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു 31-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം 01-06-2023: പത്തനംതിട്ട, ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി 04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

പത്തനംതിട്ട ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം : ജലജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യത (വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം)

  പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നു: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം:ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) konnivartha.com : പത്തനംതിട്ട ജില്ലയില്‍ ചൂട് കൂടുന്നതിനാലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. ടാപ്പില്‍ നിന്നുളള വെളളം കുടിക്കുന്നതും, വഴിയോരത്തു നിന്നും ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയ്ഡ് പോലെയുളള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കം ഛര്‍ദ്ദിയും വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം എന്നിവയുണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം അടിയന്തിര…

Read More