പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ്‌ 5 വരെ നിരോധിച്ചു

പത്തനംതിട്ട ജില്ല : മലയോര യാത്ര , കുട്ട വഞ്ചി സവാരി,ബോട്ടിംഗ്, ട്രക്കിംഗ്,തൊഴിലുറപ്പ് ജോലികള്‍ എന്നിവ ആഗസ്റ്റ്‌ 5 വരെ നിരോധിച്ചു konnivartha.com: പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മുന്നിറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും ആഗസ്റ്റ് അഞ്ചുവരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ നിരോധിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബാധകമല്ല.  

Read More

പത്തനംതിട്ട ജില്ലയില്‍ ആഗസ്റ്റ്‌ 28 നും ശക്തമായ മഴ : മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മഴ പ്രവചനം : പത്തനംതിട്ട ജില്ലയില്‍ നാളെയും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു .   പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആണ് ആഗസ്റ്റ്‌ 28 ന് ശക്തമായ മഴ മുന്നറിയിപ്പ് . 29-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 30-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം 31-08-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Read More

പത്തനംതിട്ട ജില്ലയില്‍ ആകെ 10485 കുട്ടികള്‍ എസ്.എസ്.എല്‍.സി 2022 പരീക്ഷ എഴുതിയതില്‍ 10397 കുട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി

  ജില്ലയുടെ വിജയശതമാനം 99.16% ആണ്. 908 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി (242 – ആണ്‍കുട്ടികള്‍, 666 – പെണ്‍കുട്ടികള്‍). 47 എസ്.സി /എസ്.റ്റി കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി . പരീക്ഷ നടന്ന 166 വി ദ്യാലയങ്ങളി ല്‍ 130 വി ദ്യാലയങ്ങള്‍ 100% വിജയം കരസ്ഥമാക്കി (ഗവ. സ്കൂളുകള്‍ -38, എയ്ഡഡ് സ്കൂളുകള്‍ – 85, അണ്‍ എയ്ഡഡ് സ്കൂളുകള്‍ – 7). 88 കു ട്ടികള്‍ ഉന്നതപഠനത്തിന് അര്‍ഹതനേടിയില്ല .

Read More