പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/07/2023)

അമൃത് 2 കുടിവെള്ള പദ്ധതി ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചു അടൂര്‍ നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന അമൃത് 2 പദ്ധതിയുടെ ടെന്‍ഡറിംഗ് പൂര്‍ത്തീകരിച്ചതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 9.36 കോടി രൂപ അടങ്കല്‍ വരുന്ന ഒന്നാംഘട്ടം പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്.കൈമലപ്പാറയില്‍ വാട്ടര്‍ ടാങ്ക്, 2000 വീടുകള്‍ക്ക് സൗജന്യ വാട്ടര്‍ കണക്ഷന്‍, 1000 മീറ്ററിലേറെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അടക്കമുള്ള പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.24 മണിക്കൂറും ജലലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിട്ടുള്ള ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കുടിവെള്ള വിതരണത്തില്‍ വിപ്ലവകരമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു തുമ്പമണ്ണില്‍ ആയുഷ് യോഗാ ക്ലബ് യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു. യോഗാ ക്ലബിന്റെ ഉദ്ഘാടനം…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 01/07/2023)

തൊഴില്‍ പരിചയം നേടുന്നതിന് അപേക്ഷ സമര്‍പ്പിക്കാം പട്ടികജാതി  വിഭാഗത്തില്‍പെട്ട  അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നേടുന്നതിന്  പ്രവര്‍ത്തി പരിചയം  നേടുന്നതിനായി ജില്ലാ പഞ്ചായത്തിലെയും  നഗരസഭ സ്ഥാപനങ്ങളിലെയും  എഞ്ചിനീയറിംഗ് വിഭാഗം, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ പരിചയം നല്‍കുന്നതിന് 2023-24 വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രൊജക്ടുകള്‍ നടപ്പാക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഗ്രാമസഭാ ലിസ്റ്റില്‍ നിന്നുമാണ്. ബിഎസ്‌സി നഴ്സിംഗ്,  ജനറല്‍ നഴ്സിംഗ്, എംഎല്‍ടി, ഫാര്‍മസി, റേഡിയോഗ്രാഫര്‍ എന്നീ പാരാ മെഡിക്കല്‍ യോഗ്യതയുളളവര്‍, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐടിഐ, അംഗീകൃത തെറാപ്പിസ്റ്റുകള്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സ്  തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള 40 വയസില്‍ താഴെയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 0468 2322712 (ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട).…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 27/06/2023)

ഗതാഗത നിയന്ത്രണം പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം  കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കരിങ്കല്‍ ഭിത്തി കെട്ടി ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകും വിധം നിരോധിച്ചിട്ടുള്ളതാണ്. പല ഘട്ടങ്ങളിലായി കല്‍ക്കെട്ടിന്റെ വശങ്ങള്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന വിധത്തില്‍ സാമൂഹിക വിരുദ്ധര്‍ പൊളിച്ച് മാറ്റി. ഇതുകാരണം പാലത്തിന്റെ അപകടാവസ്ഥ അറിയാതെ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉള്‍പ്പടെയുള്ളവ പാലത്തിലൂടെ കടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭാരവാഹനങ്ങള്‍ കയറിയാല്‍ ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ പാലത്തിന്റെ ബീമുകള്‍ ഒടിഞ്ഞ അവസ്ഥയാണുള്ളത്. അതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പ് ( 26/06/2023)

ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു ജില്ലാ തലത്തില്‍ എസ്എസ്എല്‍സി/സിബിഎസ്ഇ/ഐസിഎസ്ഇ/പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് /എ1 ഗ്രേഡ് കരസ്ഥമാക്കിയ  വിമുക്തഭടന്മാരുടെ  മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23 ലെ ടോപ് സ്‌കോറര്‍ കാഷ് അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഗസ്റ്റ് 14ന് മുന്‍പ് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468-2961104. ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു വിമുക്തഭടന്മാരുടെ മക്കള്‍ക്ക്  സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24 ലെ ബ്രൈറ്റ് സ്റ്റുഡന്റ്  സ്‌കോളര്‍ഷിപ്പിനുളള  അപേക്ഷ ക്ഷണിച്ചു. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്  അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്  ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക്  അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 22/06/2023)

പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകും: അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ കേരള വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയുടെ പരിധിയില്‍ വരുന്ന വെച്ചൂച്ചിറ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ ഹൗസ് കണക്ഷനുകള്‍ ഈ മാസം അവസാനം മുതല്‍ നല്‍കാനാകുമെന്ന് അഡ്വ. പ്രമോദ്  നാരായണ്‍ എംഎല്‍എ അറിയിച്ചു. വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഭാഗികമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതിക്കായി  63.6188 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്. 33.77 കോടി രൂപയുടെ ടെന്‍ഡര്‍ ആണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വെച്ചൂച്ചിറ 1600, നാറാണംമൂഴി 350, റാന്നി പഴവങ്ങാടി 2000 എന്നിങ്ങനെയാണ് ഈ പദ്ധതി വഴി ഹൗസ് കണ്‍വെന്‍ഷനുകള്‍ കൊടുക്കുന്നത്. ആകെ 3950 ഹൗസ് കണക്ഷനുകള്‍ ആണ് ഉള്ളത്. കൂടാതെ 138.20 കി.മീ ദൂരം വിതരണ പൈപ്പുകളും സ്ഥാപിക്കും. നവോദയ (2), കുന്നം, ആനമാടം, അച്ചടിപ്പാറ,…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 21/06/2023)

  എന്‍ട്രന്‍സ് പരിശീലനം പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് ധനസഹായം നല്‍കുന്നു. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ തയാറായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കാനുളള അവസാന തീയതി ജൂലൈ ഒന്ന്.ഫോണ്‍ : 04682 322712. കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷിക്കാം മെഴുവേലി ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ നിര്‍വഹണത്തിനായി കുടുംബ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. ഒരു കുടുംബത്തിന് പരമാവധി മൂന്ന് പദ്ധതികള്‍ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 29 ന് വൈകുന്നേരം അഞ്ചു വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. പരിശോധന നടത്തി പുറമറ്റം ഗ്രാമപഞ്ചായത്ത് പരിധിയിലുളള പുറമറ്റം ജംഗ്ഷന്‍, വെണ്ണികുളം എന്നിവിടങ്ങളിലെ ചെറുതും…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 17/06/2023)

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് കാരംവേലിയില്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും : ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് രാവിലെ 9.30ന് കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനാദിന സന്ദേശം നല്‍കും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനാദിന പ്രതിജ്ഞ ചൊല്ലും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായര്‍ വായന അനുഭവം പങ്കുവയ്ക്കും. രാവിലെ 10.30ന് ഉന്നതപഠനവും വായനയും എന്ന…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 16/06/2023)

വിവരാവകാശ നിയമം: ഏകദിന പരിശീലനം  (ജൂണ്‍17) കാതോലിക്കേറ്റ് കോളജില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 സംബന്ധിച്ച്  (ജൂണ്‍ 17)രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കീം, ഡോ. കെ.എം. ദിലീപ്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും.   ജില്ലയിലെ ഏല്ലാ വകുപ്പുകളിലെയും വിവരാവകാശ പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും പങ്കെടുക്കും. ആദ്യ സെഷനില്‍ വിവരാവകാശ നിയമം: ജനസൗഹൃദ നിയമം, വിവരാവകാശ നിയമം: പുതിയ വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടാം സെഷനില്‍ ചര്‍ച്ചയും സംശയനിവാരണവും നടക്കും. രാവിലെ 10ന് രജിസ്ട്രേഷന്‍ ആരംഭിക്കും. അര്‍ഹതാ പട്ടിക പ്രസിദ്ധീകരിച്ചു പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (എസ്സി /എസ് ടി…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 15/06/2023)

ഹെല്‍ത്ത് പ്രൊമോട്ടര്‍ ഒഴിവ് konnivartha.com :സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളുടെ കീഴില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍ ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ 1182 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സേവനസന്നദ്ധരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ / പണിയ/  മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാവും. പ്രായപരിധി 20നും 40നും മധ്യേ. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വേദം പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന.  നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് മുഖന സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍…

Read More

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 14/06/2023)

ജില്ലാ കളക്ടര്‍ ഇടപെട്ടു; ശബരിമല വനമേഖലയിലെ  വിദ്യാര്‍ഥികളുടെ യാത്രാ അനിശ്ചിതത്വം പരിഹരിച്ചു ശബരിമല വനമേഖലയില്‍പ്പെട്ട അട്ടത്തോട്, കിസുമം സ്‌കൂളുകളിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു പോകുന്നതിനുള്ള ബസ് സംബന്ധിച്ച അനിശ്ചിതത്വം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഇടപെട്ട് പരിഹരിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സെന്ററില്‍നിന്നും അട്ടത്തോട് സ്‌കൂളിന് അനുവദിച്ചിട്ടുള്ള ബസിലാണ് നിലവില്‍ രണ്ടു സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. അറ്റകുറ്റപ്പണിക്ക് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ടുള്ള ബസ് പണം ലഭ്യമല്ലാതിരുന്നതിനാല്‍ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം അടിയന്തിരമായി ഉറപ്പാക്കണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീറിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച പെരുനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്റെ അധ്യക്ഷതയിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ,…

Read More