പത്തനംതിട്ട ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷസ്ഥാനത്ത് ഇനി ഇവര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ നാലു നഗരസഭകളിലേക്ക് അധ്യക്ഷരെയും ഉപാധ്യക്ഷരെയും തെരഞ്ഞെടുത്തു. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല നഗരസഭകളിലേക്കാണ് അധ്യക്ഷരെ തെരഞ്ഞെടുത്തത്. പത്തനംതിട്ട നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത് ആമിന ഹൈദരാലിയാണ്. പന്തളം നഗരസഭയില്‍ സുശീല സന്തോഷ് ചെയര്‍പഴ്സണായി അധികാരമേറ്റു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി യു.രമ്യ അധികാരമേറ്റു. അടൂര്‍ നഗരസഭയില്‍ ഡി. സജി ചെയര്‍മാനായി. വൈസ് ചെയര്‍പേഴ്‌സണായി ദിവ്യ റെജി മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല നഗരസഭയില്‍ ബിന്ദു ജയകുമാര്‍ നഗരസഭാ ചെയര്‍പേഴ്സണായി അധികാരമേറ്റു. ഫിലിപ്പ് ജോര്‍ജാണ് വൈസ്‌ചെയര്‍മാന്‍.

Read More