മാതൃശിശു സംരക്ഷണം: അറിവ് പകര്‍ന്ന് ആരോഗ്യവകുപ്പ് സെമിനാര്‍ ഗര്‍ഭകാലഘട്ടത്തിലെ പരിരക്ഷയും കരുതലും ചര്‍ച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാര്‍. ശബരിമല ഇടത്താവളത്തില്‍ ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘മാതൃ -ശിശു സംരക്ഷണം നൂതന പ്രവണതകള്‍’ സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാകുമാരി ഉദ്ഘാടനം ചെയ്തു. മാതൃശിശു മരണ നിരക്ക് കുറവും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പ്രസവം ആശുപത്രിയില്‍ തന്നെ ആക്കണം. കുട്ടിക്ക് ആവശ്യമായ കുത്തിവയ്പ്പ് കൃത്യസമയത്ത് നല്‍കണം. ഗര്‍ഭകാലഘട്ടത്തിലും പ്രസവസമയത്തും ആരോഗ്യം സംരക്ഷിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ‘മാതൃ – ശിശു സംരക്ഷണം കേരളത്തില്‍ വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും’ വിഷയത്തില്‍ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. എസ് ചിന്ത ക്ലാസ് അവതരിപ്പിച്ചു.…
Read Moreടാഗ്: പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍
പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാതല യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ യോഗവുമായി ബന്ധപ്പെട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമൂഹത്തിലെ വിവിധ മേഖലയിലുളളവരുമായി ഏപ്രില്‍ 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ഇലന്തൂര്‍ പെട്രാസ് കണ്വെന്ഷന് സെന്ററില്‍ മുഖ്യമന്ത്രി കൂടികാഴ്ച നടത്തും. കര്‍ഷകര്‍, തൊഴിലാളികള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. ക്ഷണിക്കപ്പെട്ട 500 ഓളം പേര് പങ്കെടുക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിച്ചാകും സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി ‘എന്റെ കേരളം- പ്രദര്‍ശന വിപണനമേള’ മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട…
Read More