പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണം: ഡെപ്യുട്ടി സ്പീക്കര്‍

പട്ടികജാതി, പട്ടികവര്‍ഗ വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല പട്ടികജാതി, പട്ടികവര്‍ഗ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ഏകീകരിച്ചു പ്രവര്‍ത്തിക്കണം. പദ്ധതിക്ക് ആവശ്യമായ തുക കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കണം. പിന്നീട് പെപ്രോസല്‍ നഷ്ടമാകാന്‍ ഇടയാകരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതികള്‍ വേഗത്തില്‍ ചെയ്ത് ഫെബുവരിയിലേക്ക് തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.’ പന്തളം തെക്കേക്കര പഞ്ചായത്തിലെ കൈരളി കുടിവെള്ള പദ്ധതി, തുമ്പമണ്‍ പഞ്ചായത്ത് മുട്ടം പട്ടികജാതി കോളനി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നത്, വിജ്ഞാന്‍ വാടികളുടെ പ്രവര്‍ത്തന ചെലവ്, കുളനട വാര്‍ഡ് അഞ്ച്  മുടന്തിയാനിക്കല്‍ ബഥനി മഠം റോഡ് നിര്‍മാണം, കൊടുമണ്‍ വാര്‍ഡ് 11 എരുത്വാകുന്ന്…

Read More

പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്തിന് തുടക്കമായി; ആദ്യദിവസം 78 കേസുകള്‍ തീര്‍പ്പാക്കി

  സംസ്ഥാന പട്ടികജാതി, പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തിന് കളക്ടറേറ്റില്‍ തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍, അഡ്വ. സൗമ്യ സോമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ സാന്നിധ്യത്തിലാണ് അദാലത്ത് തുടങ്ങിയത്. അദാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ആദ്യദിനം 111 കേസുകള്‍ പരിഗണിച്ചു. അവയില്‍ 78 കേസുകള്‍ തീര്‍പ്പാക്കി. 30 കേസുകളില്‍ റിപ്പോര്‍ട്ട് തേടി. നാലു കേസുകളില്‍ സ്ഥലം സന്ദര്‍ശിക്കുവാനും നിര്‍ദേശം നല്‍കി. റാന്നി വെമ്പാലപ്പറമ്പില്‍ വി.ആര്‍. മോഹനന്‍, തക്കുംതോട്ടില്‍ എം.ജി രഞ്ജിനി എന്നിവര്‍ നല്‍കിയ ജാതീയ അധിക്ഷേപം, വഴി കെട്ടിയടക്കല്‍, പഞ്ചായത്തുകിണര്‍ നശിപ്പിച്ച് കുടിവെള്ളം തടസപ്പെടുത്തല്‍, ജീവിതം തടസം സൃഷ്ടിക്കുന്നു എന്ന പരാതിയില്‍ പോലീസ്…

Read More