ഇന്ത്യ നിർമ്മിത ബുദ്ധി(AI) പരീക്ഷിക്കുക മാത്രമല്ല, എ ഐ-ക്ക് അർഹമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരം നയങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) യുടെ ആറാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യ നിർമ്മിത ബുദ്ധിയുടെ (AI) അവസരങ്ങൾ പ്രയോജനപ്പെടുത്തുക മാത്രമല്ല, പങ്കാളികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് AI എങ്ങനെ നിയന്ത്രിക്കപ്പെടാം എന്നത് രൂപപ്പെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. നിർമ്മിത ബുദ്ധി, ബഹിരാകാശം, ഡ്രോണുകൾ പോലുള്ള അടുത്ത തലമുറ മേഖലകൾ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയത്തിലെ പുരോഗതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻറ് സംരംഭങ്ങളെ കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ഫ്രാൻസുമായി സഹകരിച്ച് ഇന്ത്യ സഹ-അധ്യക്ഷത വഹിച്ച പാരീസിൽ അടുത്തിടെ നടന്ന AI ആക്ഷൻ ഉച്ചകോടിയെ പരാമർശിച്ച് അവിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…
Read More