ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ വയറിളക്ക രോഗങ്ങൾ മുന്നിലാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഒ.ആർ.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ജൂലൈ 29 ന് ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ…
Read More