നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, 4 പേർ അറസ്റ്റിൽ

  konnivartha.com: ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനക്കായി എത്തിച്ച 36870 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കൾ പോലീസ് സ്പെഷ്യൽ സ്‌ക്വാഡും തിരുവല്ല പോലീസും ചേർന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ തിരുവല്ല രാമഞ്ചിറയിലെ ഒരു വീട്ടിൽ നിന്നും രണ്ട് കാറുകളിൽ നിന്നുമാണ്  ഇവ പിടിച്ചെടുത്തത്.   ഹാൻസ് 26250 ഗണേഷ് 3000,കൂൾ 7500, ലോയൽ 120 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.. 4 പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ രാമഞ്ചിറ സഫീദ മൻസിൽ വീട്ടിൽ സഫീൻ സേട് (40, മെഴുവേലി തുമ്പമൺ വടക്ക് രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ പ്രദീഷ് (30, മുളക്കുഴ അരീക്കര ലക്ഷംവീട് കോളനി വലിയകാലയിൽ ഹരീഷ് (32),മെഴുവേലി ആണറമുള്ളൻ വാതുക്കൽ കിഴക്കേക്കര പുത്തൻ വീട്ടിൽ സഞ്ജു (30)എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.…

Read More

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

  നിരോധിത ലഹരിവസ്തുക്കൾക്കെതിരായ റെയ്ഡ് തുടരുന്നതിനിടെ ഇന്ന് റാന്നി മന്ദമരുതിയിലെ ഒരു കടയിൽ നിന്നും എഴുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന കടയുടമയെ അറസ്റ്റ് ചെയ്തു. യോദ്ധാവ് കാംപയിനുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘവും റാന്നി പോലീസും ചേർന്ന് ഇവ പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പോലീസ് നടപടി. റാന്നി മന്ദമരുതിയിൽ മലനാട് സ്റ്റോർസ് എന്ന സ്റ്റേഷനറി കട നടത്തുന്ന മക്കപ്പുഴ പുത്തൻപുരക്കൽ വീട്ടിൽ ജോസഫിന്റെ മകൻ തോമസ് പി ജെ (62) ആണ് അറസ്റ്റിലായത്. കടയിൽ വില്പനയ്ക്ക് സൂക്ഷിച്ച 700 ഓളം പാക്കറ്റുകൾ പിടിച്ചെടുത്തു. ഒരു പായ്ക്കറ്റിന് 50 രൂപ നിരക്കിലാണ് വിറ്റുകൊണ്ടിരുന്നത്. സ്റ്റേഷനറി കടയുടെ മറവിൽ വൻ തോതിൽ ഇത്തരം ഉത്പന്നങ്ങൾ ശേഖരിച്ച് വില്പന…

Read More

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, തണ്ണിത്തോട് നിവാസി അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിൽ KONNI VARTHA.COM : ഹാൻസ്, ശംഭു ഇനങ്ങളിൽ പെട്ട 90000 രൂപ  വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ തണ്ണിത്തോട് പോലീസ് പിടിച്ചെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് കാവിൽ ജംഗ്ഷനിലെ സെന്റ് ബനഡിക്ട് സ്കൂളിന് സമീപം കാറിൽ ഇന്നലെ വൈകിട്ട് കുട്ടികൾക്ക് ഇവ വില്പന നടത്തിക്കൊണ്ടിരുന്ന, തണ്ണിത്തോട് മൂഴി നിരവുകാലായിൽ സന്തോഷ്‌ ബാബുവിന്റെ മകൻ അഖിൽ സന്തോഷ്‌ (22) ആണ് അറസ്റ്റിലായത്. എസ് ഐ ആർ കെ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പട്രോളിംഗിനിടെ ഇയാളെ പിടികൂടിയത്.കാറിൽ നിന്നും ആകെ 50 പായ്ക്കറ്റ് പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു .   ഒരു പായ്ക്കറ്റ് പൊട്ടിച്ച നിലയിലായിരുന്നു. ഒന്നിൽ 14 പുകയില നിറച്ച   പൊതികളാണുണ്ടായിരുന്നത്.ബാക്കിയുള്ളവ കാറിന്റെ ഡിക്കിയിൽ നിന്നുമാണ് കണ്ടെടുത്തത്.   തണ്ണിത്തോട് ചിറ്റാർ റോഡിൽ നിർത്തിയിട്ട കാറിന്…

Read More