konnivartha.com : സാറേ,ചതുരപുളി കൊണ്ട് ജ്യൂസുംഉണ്ടാക്കാമോ?ഞങ്ങളുടെ പുളിഞ്ചോട്ടിൽ ആർക്കും വേണ്ടാതെ എത്ര എണ്ണമാ കിടക്കുന്നത്! ചതുര പുളിയുടെ പുതിയ ഒരു ഉപയോഗം മനസ്സിലാക്കിയ ജനപ്രതിനിധി അത്ഭുതത്തോടെ പറഞ്ഞു. റാന്നി ബി ആർ സി യും പഴവങ്ങാടി സിഎംഎസ് എൽ പി സ്കൂളും സംയുക്തമായി നടത്തിയ ‘ഹാപ്പി ഡ്രിങ്ക്സ് ‘ നാടൻ പാനീയങ്ങളുടെ നിർമ്മാണ പരിശീലന പരിപാടിയിലാണ് ഈ കമന്റ്. റാന്നി ബി ആർ സിതല പരിപാടി പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീമ മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് സനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ. സലാം, സ്കൂൾ ഹെഡ്മാസ്റ്റർ റോയ് ജോർജ് വർഗീസ്,സി ആർ സി കോഡിനേറ്റർ ദീപ്തി എസ് എന്നിവർ സംസാരിച്ചു. ജങ്ക് ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവയോടുള്ള അമിത പ്രതിപത്തി…
Read More