താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

KONNIVARTHA.COM ; താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും.   സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ. രാജ്യത്തിന്റെ വടക്ക് ഭാഗത്തുനിന്നും തെക്ക് ഭാഗത്തുനിന്നും വരുന്ന ഗതാഗതം കല്യാണിൽ ലയിച്ച് സി എസ്സ്  എം ടി  (ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്) ലേക്ക് നീങ്ങുന്നു. കല്യാണിനും സിഎസ്ടിഎമ്മിനും ഇടയിലുള്ള നാല് ട്രാക്കുകളിൽ രണ്ട് ട്രാക്കുകൾ സ്ലോ ലോക്കൽ ട്രെയിനുകൾക്കും രണ്ട് ട്രാക്കുകൾ ഫാസ്റ്റ് ലോക്കൽ, മെയിൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിനുകൾക്കും ഉപയോഗിച്ചു. സബർബൻ, ദീർഘദൂര ട്രെയിനുകളെ വേർതിരിക്കുന്നതിനാണ് , രണ്ട് അധിക…

Read More