ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി

  konnivartha.com: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും. സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 2022 ജൂൺ മാസം 8 ന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ, കലാപരിപാടികൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ, മെഴുകുതിരി ജാഥ, കടലോര നടത്തം, കുടുംബയോഗങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, സോഷ്യൽമീഡിയ, എഫ്. എം. റേഡിയോ…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ കൗണ്‍സിലുകള്‍ അടിയന്തിരമായി രൂപീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

konnivartha.com : സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ കൗണ്‍സിലുകള്‍ അടിയന്തിരമായി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.   സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ പത്തനംതിട്ട ജില്ല മാലിന്യ മുക്ത ജില്ല എന്ന ലക്ഷ്യത്തിന് വേണ്ടി  നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു. നിലവില്‍ ഈ രണ്ടു പദ്ധതികളും കൂടി ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.  സര്‍ക്കാരിന്റെ 2023 മാര്‍ച്ച് 15 ന്റെ പുതിയ ഉത്തരവു പ്രകാരമുളള പ്രവര്‍ത്തനങ്ങളാണ്…

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

konnivartha.com : സ്വയംപര്യാപ്തമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമാകും. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തും.മനസോടിത്തിരി മണ്ണ് കാമ്പയിന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ഓരോ നഗരസഭയും കടക്കണം. സാമ്പത്തികമായി സ്വയം പര്യാപ്തമാക്കി മാറുവാന്‍ എല്ലാ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കണം.പരമ്പരാഗതമായതും, പൗരാണികവുമായ എല്ലാത്തിനോടും എങ്ങനെ പെരുമാറണമെന്ന് ശാസ്ത്രീയമായ അപഗ്രഥനം വേണമെന്നും മന്ത്രി പറഞ്ഞു. ആധുനിക കേരളത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നിര്‍മിച്ചതാണ് ചിത്തിര തിരുനാള്‍ ടൗണ്‍ ഹാള്‍.  കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂര്‍ണമായും…

Read More