ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് ഡെങ്കിപ്പനി (Dengue fever) വര്‍ധിച്ച് വരികയാണ്. മഴ സീസണ്‍ ആരംഭിച്ചതോടെ ആണ് പലയിടത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ആരംഭത്തില്‍ തിരിച്ചറിയാനും വരാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ അത് ജീവന്‍ പോലും ബാധിച്ചേക്കാം എന്നതും ആളുകളില്‍ ഭയം വര്‍ധിപ്പിക്കുന്നുണ്ട്. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. ആരംഭത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കണം ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് പനിയാണ് പകര്‍ച്ചവ്യാധികളിലെ പ്രധാന ലക്ഷണം കോവിഡിനും ഡെങ്കിപ്പനിക്കുമൊക്കെ…
Read More