ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം? കരുതലോടെ നേരിടണം

 

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് ഡെങ്കിപ്പനി (Dengue fever) വര്‍ധിച്ച് വരികയാണ്. മഴ സീസണ്‍ ആരംഭിച്ചതോടെ ആണ് പലയിടത്തും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. ആരംഭത്തില്‍ തിരിച്ചറിയാനും വരാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗം മൂര്‍ച്ഛിച്ചാല്‍ അത് ജീവന്‍ പോലും ബാധിച്ചേക്കാം എന്നതും ആളുകളില്‍ ഭയം വര്‍ധിപ്പിക്കുന്നുണ്ട്. പകര്‍ച്ചപ്പനികളില്‍ വളരെ മാരകമായേക്കാവുന്നതാണ് ഡെങ്കിപ്പനി. ആരംഭത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കണം

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്‍ സമയത്താണ് ഇവ മനുഷ്യരെ കടിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്‍ ഡെങ്കി 1, ഡെങ്കി 3 അണുക്കള്‍ ഡെങ്കി 2, ഡെങ്കി 4 അണുക്കളെ അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ്

പനിയാണ് പകര്‍ച്ചവ്യാധികളിലെ പ്രധാന ലക്ഷണം കോവിഡിനും ഡെങ്കിപ്പനിക്കുമൊക്കെ ഈ ലക്ഷണങ്ങള്‍ തന്നെയാണ് പ്രധാനമായും ഉണ്ടാകുന്നത്. ഡെങ്കിപ്പനി വൈറസ് ശരീരത്തില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. താഴെ പറയുന്നവയായിരിക്കും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍

അതി തീവ്രമായ പനി- 104 ഡിഗ്രി വരെ പനിയാകാം
കടുത്ത തലവേദന
കണ്ണുകള്‍ക്ക് പിന്നില്‍ വേദന
കടുത്ത ശരീരവേദന
തൊലിപ്പുറത്ത് ചുവന്ന പാടുകള്‍
ഛര്‍ദിയും ഓക്കാനാവുംഡെങ്കിപ്പനി മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പൊതുവെയുള്ള ലക്ഷണങ്ങള്‍ക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാല്‍ എത്രയും വേഗം വൈദ്യ സഹായം തേടണം.

അസഹനീയമായ വയറുവേദന
മൂക്കില്‍ നിന്നും വായില്‍ നിന്നും മോണയില്‍ നിന്നും രക്തസ്രാവം
ബോധക്ഷയം
വായില്‍ വരള്‍ച്ച
ശ്വാസോഛാസത്തിന് വിഷമം
രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്‍ദ്ദി
കറുത്ത നിറത്തില്‍ മലം പോകുക
അമിതമായ ദാഹംവീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്‌ളം കെട്ടി നില്‍ക്കുന്നത് അനുവദിക്കരുത്
രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്താന്‍ ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.
കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസത്രം ധരിക്കാന്‍ ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്‍ തൊലിപ്പുറത്ത് ക്രീമുകള്‍, ലേപനങ്ങള്‍ എന്നിവ ഉപയോഗിക്കാം.
ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.രോഗം വന്ന് കഴിഞ്ഞാല്‍ ചികിത്സയാണ് പ്രധാനം. യഥാസമയം ചികിത്സ നല്‍കേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവര്‍ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നല്‍കാറുണ്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ ഏത് രോഗിയെയും രക്ഷിക്കാന്‍ സാധിക്കും.

error: Content is protected !!