പത്തനംതിട്ട ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

KONNIVARTHA.COM : ഭാരതത്തിന്‍റെ  74-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ പത്തനംതിട്ട   ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും 8.55 ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു.   ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന്…

Read More