konnivartha.com: വേനൽ കടുത്തതോടെ കോന്നി തണ്ണിത്തോട് റോഡ് മുറിച്ചു കടന്ന് മുണ്ടോമുഴി ഭാഗത്ത് കല്ലാറിൽ പകലും രാത്രിയിലും കാട്ടാന കൂട്ടം എത്തുന്നത് കണക്കിലെടുത്ത് തണ്ണിത്തോട് സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കാട്ടാനകൾ വെള്ളം കുടിക്കാനായി കല്ലാറിലേക്ക് പ്രവേശിക്കുന്ന പ്രധാന ആന താരകൾ മുണ്ടോമുഴി ഫോറസ്റ്റ് സ്റ്റേഷൻ മുതൽ ഇലവുങ്കൽ വരെയാണ്. വേനൽ കടുത്തതോടുകൂടി കാട്ടിനുള്ളിൽ വെള്ളം വറ്റിയതോടെ വന്യമൃഗങ്ങളുടെ ഏക ആശയമാണ് കല്ലാറ്. ഇപ്പോൾ ദിവസവും പകലും രാത്രിയും നിരവധി തവണ ആന റോഡ് ക്രോസ് ചെയ്ത് കല്ലാറിൽ എത്തുന്നുണ്ട്. നാളിതുവരെ അവ യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല എങ്കിലും യാത്രക്കാർ പെട്ടെന്ന് ആനയെ കണ്ട് പേടിക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് ഒഴുവാക്കാനായി റാന്നി ഡി എഫ് ഒ കെ.ജയകുമാർ ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ സൈൻ…
Read More