ചെ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് നവംബർ 16 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് കായികമന്ത്രി വി. അബ്ദു റഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്യൂബ സന്ദർശനത്തിൽ കായികരംഗത്ത് ക്യൂബയുമായി സഹകരിക്കാൻ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് ചെഗുവേരയുടെ പേരിലുള്ള ഇന്റർനാഷനൽ ചെസ് ടൂർണമെന്റെന്നും മന്ത്രി പറഞ്ഞു. നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ക്യൂബൻ അംബാസഡർ മുഖ്യാതിഥിയാകും. അഞ്ചു ദിവസം നീളുന്ന ടൂർണമെന്റിൽ, വിവിധ തലത്തിലുള്ള മത്സരങ്ങൾ നടക്കും. ക്യൂബൻ ഗ്രാൻഡ് മാസറ്റർമാരും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർമാരും തമ്മിലാണ് പ്രധാന മത്സരം. ടൂർണമെന്റിനോടനുബന്ധിച്ച് 14 ജില്ലകളിലും ചെസ് മത്സരങ്ങൾ സംഘടിപ്പിക്കും. ഇതിൽ വിജയിക്കുന്നവരും അണ്ടർ 16, അണ്ടർ 19 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ് വിജയികൾക്കും ക്യൂബൻ, ഇന്ത്യൻ ഗ്രാന്റ്…
Read More