ചിറ്റാറിലെ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

  konnivartha.com : ചിറ്റാര്‍ പഞ്ചായത്തില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും ശനിയാഴ്ച നീലിപിലാവില്‍ ആമകുന്നില്‍ മുരുപ്പേല്‍ റഫീഖിനെ കാട്ടാന ആക്രമിക്കുകയും ചെയ്തിരുന്നു. റഫീഖിന്റെ വീടും പ്രദേശങ്ങളും എംഎല്‍എ യും സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് എംഎല്‍എ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗം ചിറ്റാര്‍ പഞ്ചായത്ത് കമ്യുണിറ്റി ഹാളില്‍ ചേര്‍ന്നു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ജനങ്ങളുടെ സഹായത്തേടുകൂടി മാത്രമേ പരിഹാരം കാണാന്‍ കഴിയു. അതിനായി ജനപ്രതിനിധികളും വനപാലകരും പ്രദേശവാസികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജനകീയമാകണം. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനകീയ പങ്കാളിത്വത്തോടെ…

Read More