konnivartha.com : ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഇതേവരെ ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഔഷധത്തിന്റെ അനന്ത സാധ്യതകളെ പറ്റിയുള്ള ഗവേഷണ പദ്ധതികള്‍ കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരോഗ്യ വകുപ്പ് ആണ് ക്ലിനിക്കല്‍ പഠനം നടത്തേണ്ടത് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇതിനെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യം ഉള്ള എസ് ഡി വേണു കുമാര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു . സിഡ്നി സര്‍വകലാശാലയില്‍ ചക്കയുടെ ‘ഗ്ലൈസീമിക് ഇന്‍ഡക്സ് സ്റ്റഡി’ നടത്തിയതടക്കം ഗവേഷണഫലങ്ങള്‍ കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള ആരോഗ്യ വകുപ്പ് വിശദമായി പഠിക്കണം . ചക്കയുടെ ഔഷധമൂല്യം എത്ര മാത്രം ഉണ്ടെന്ന് കൂടുതലായി കണ്ടെത്താന്‍ ക്ലിനിക്കല്‍ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വരണം.അതിനു ആരോഗ്യ വകുപ്പ് മന്ത്രി…
Read More