ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലം : ആരോഗ്യ വകുപ്പ് ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല

Spread the love

 

konnivartha.com : ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഇതേവരെ ക്ലിനിക്കല്‍ പഠനം നടത്തിയിട്ടില്ല. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഔഷധത്തിന്‍റെ അനന്ത സാധ്യതകളെ പറ്റിയുള്ള ഗവേഷണ പദ്ധതികള്‍ കാര്യമായി മുന്നോട്ടു പോയിട്ടില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യമാണ്. ആരോഗ്യ വകുപ്പ് ആണ് ക്ലിനിക്കല്‍ പഠനം നടത്തേണ്ടത് എന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇതിനെ കുറിച്ച് കൂടുതല്‍ ഗ്രാഹ്യം ഉള്ള എസ് ഡി വേണു കുമാര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് “പറഞ്ഞു .

 

സിഡ്നി സര്‍വകലാശാലയില്‍ ചക്കയുടെ ‘ഗ്ലൈസീമിക് ഇന്‍ഡക്‌സ് സ്റ്റഡി’ നടത്തിയതടക്കം ഗവേഷണഫലങ്ങള്‍ കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള ആരോഗ്യ വകുപ്പ് വിശദമായി പഠിക്കണം . ചക്കയുടെ ഔഷധമൂല്യം എത്ര മാത്രം ഉണ്ടെന്ന് കൂടുതലായി കണ്ടെത്താന്‍ ക്ലിനിക്കല്‍ പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വരണം.അതിനു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നടപടി സ്വീകരിക്കണം .

കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്. സംസ്ഥാന കാർഷിക വകുപ്പിന്‍റെ ശുപാർശ പ്രകാരമാണ് ചക്കയെ കേരളത്തിന്‍റെ ഫലമായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത് .ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാര്‍ അന്ന് ലക്ഷ്യമിട്ടിരുന്നത് . ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപ്പാദനം കൂടുതല്‍ വർദ്ധിപ്പിക്കാനും ക്ലിനിക്കല്‍ പഠനം നടത്തുവാനും ആലോചിച്ചിരുന്നു .പഠനം നടത്താന്‍ അഞ്ചു കോടി രൂപയുടെ പദ്ധതിയും ആവിഷ്കരിച്ചിരുന്നു എന്നാല്‍ തുടക്കത്തില്‍ ഉള്ള ശുഷ്കാന്തി പിന്നീട് കണ്ടില്ല .

വ്യത്യസ്ത വിഭാഗങ്ങളിലായുള്ള പലതരം ചക്കകളാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. കീടനാശിനിയോ രാസവള പ്രയോഗമോ കൂടാതെയാണ് ഇവയെല്ലാം വളരുന്നത്. അതിനാൽ കേരളത്തിലെ ചക്ക ജൈവഗുണമുള്ളതാണെന്നും, പോഷകമൂല്യമുള്ളതാണെന്നും ആയൂര്‍വേദത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട് . വയനാട് അമ്പലവയലിൽ ചക്ക ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടും ഉണ്ട് . സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ എല്ലാ വർഷവും ചക്ക ഉത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്.എന്നാല്‍ ക്ലിനിക്കല്‍ പഠനം മാത്രം നടന്നില്ല .

ചക്കക്കുരുവിനെ പൊതിഞ്ഞുള്ള പാട ക്യാന്‍സര്‍ രോഗത്തിന് ഉത്തമമാണ് എന്ന് പറയുന്നു എങ്കിലും ഗവേഷണ രീതിയിലൂടെ ശാസ്ത്രീയമായി തെളിയിക്കാന്‍ ഉള്ള നടപടി ആണ് വേണ്ടത് . കീമോ നടത്തുന്ന ചില രോഗികള്‍ക്ക് ഏതാനും ഡോക്ടര്‍മാര്‍ ചക്കക്കുരു പൊടി കൊടുക്കാറുണ്ട് . ഇത്ര മാത്രം ഗുണം ഉള്ള തനന്ത് കാര്‍ഷിക വിളയായ ചക്കയുടെ ക്ലിനിക്കല്‍ പഠനം എന്ത് കൊണ്ട് ആരോഗ്യ വകുപ്പ് നടത്തുന്നില്ല എന്നത് ഏറെ ചിന്തിക്കേണ്ട കാര്യം ആണ് .

സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയിലൂടെ ചക്കയെ ലോക വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല . ബ്രാൻഡ് ചെയ്യുന്നതിലൂടെ 15000 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിച്ചിരുന്നത് . കാര്‍ഷിക വിളകളില്‍ ചക്കയ്ക്ക് ഉള്ള കേരള നാടിന്‍റെ സ്ഥാനം വളരെ ഏറെ ആണ് .എന്നാല്‍ വേണ്ടത്ര നിലയില്‍ ചക്കയെ ലോക മാര്‍ക്കറ്റില്‍  എത്തിക്കാനുംസര്‍ക്കാരിന് കഴിഞ്ഞില്ല.

jayan konni /www.konnivartha.com 

 

 

 

 

 

error: Content is protected !!