konnivartha.com/ ന്യു യോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഭിന്നതകൾക്കിടയിലും ക്രിസ്തുവിൽ തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകൾ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യൻ ക്രിസ്ത്യൻ ദിനം (യേശു ഭക്തി ദിവസ്) ആഘോഷിച്ചു. മൂന്നു വര്ഷം മുൻപ് ന്യു യോർക്കിൽ മാത്രമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിക്ക) പ്രസിഡന്റ് കോശി ജോർജ് ചൂണ്ടിക്കാട്ടുകയും ചെയ്തു.സഭാവിഭാഗം നോക്കാതെ വിവിധ ചർച്ചകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ കൊയർ ഹൃദയാവർജ്ജകമായി. ഇന്ത്യയിലെ പീഡനങ്ങളിൽ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം അഭംഗുരം തുടരുന്നതിൽ പ്രാസംഗികർ സംതൃപ്തി രേഖപ്പെടുത്തി. തിന്മയുടെ ആശയങ്ങൾ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയും…
Read More