കോവിഡ് നിയന്ത്രണങ്ങളോടെ പെന്‍ഷന്‍ വിതരണം മേയ് മൂന്നുമുതല്‍

  കോവിഡ് സാഹചര്യത്തില്‍ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് മൂന്ന് മുതല്‍ ഏഴു വരെയുളള തീയതികളില്‍ പെന്‍ഷന്‍ വിതരണം കോവിഡ് നിയന്ത്രണങ്ങളോടെ നടത്തും. കോവിഡ് സാഹചര്യത്തില്‍ ട്രഷറി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. ക്രമ നമ്പര്‍, തീയതി, പെന്‍ഷന്‍ വിതരണം നടത്തുന്ന അക്കൗണ്ടുകള്‍ എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. മേയ് മൂന്നിന് രാവിലെ 10 മുതല്‍ ഒന്നു വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവര്‍ക്കും, മേയ് നാലിന് രാവിലെ 10 മുതല്‍ ഒന്നു വരെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവര്‍ക്കും, മേയ് അഞ്ചിന് രാവിലെ 10 മുതല്‍ ഒന്നു…

Read More

കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം

    കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ തൃശൂര്‍ പൂരം സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ചര്‍ച്ച നടത്തി. കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് ചേമ്പറില്‍ തിരുവമ്പാടി, പാറമേകാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചര്‍ച്ച. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നടത്താന്‍ കഴിയുന്ന ചടങ്ങുകളുടെ പട്ടിക ദേവസ്വം അധികൃതര്‍ കലക്ടര്‍ക്ക് കൈമാറി. ഫെബ്രുവരി 27 ന് ആരോഗ്യ വകുപ്പിന്റെയും പൊലീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ പൂരപറമ്പ് സന്ദര്‍ശിച്ച് പങ്കെടുപ്പിക്കാവുന്ന ആളുകളെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃശൂര്‍പൂരം അതിന്റെ എല്ലാ ആചാരങ്ങളും പാലിച്ച് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായസഹകരണങ്ങളും കലക്ടര്‍ വാഗ്ദാനം നല്‍കി. പൂരത്തിന് മുന്‍പുള്ള ദിനങ്ങളിലെ കോവിഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ ഇളവുകള്‍ നിര്‍ദേശിക്കാന്‍ കഴിയൂ എന്ന് കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. പൂരം എക്‌സിബിഷനും സാമ്പിള്‍ വെടികെട്ടും…

Read More