കോന്നി വനം വകുപ്പും അരുവാപ്പുലം ഗ്രാമ പഞ്ചായത്തും വിവിധയിടങ്ങളില്‍ മഴമാപിനി സ്ഥാപിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവർഷത്തിൽ അച്ചൻകോവിലാറിലെ വെള്ളപ്പൊക്ക സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോന്നി വനം ഡിവിഷൻ. വനം വകുപ്പിന്‍റെ ഈ ഉദ്യമത്തിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്തും പങ്കാളികളാണ്. ഈ വർഷത്തെ വേനൽ മഴയിൽ സംസ്ഥാനത്തു ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1522. 2 mm). കോന്നിയിലായിരുന്നു. അച്ചൻകോവിൽ നദിയിലെ വെള്ളപ്പൊക്ക സാധ്യത കണ്ടെത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ചെയ്യുന്നത്. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ ആര്യങ്കാവ്, അരുവാപ്പുലം, പിറവന്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് അച്ചൻകോവിലാറിൻറെ വൃഷ്ടി പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി കിഴക്കൻ മേഖലയിൽ അച്ചൻകോവിലാറിൻറെ തീരത്തായി സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ആദ്യ ഗ്രാമമായ ആവണിപ്പാറ മലപണ്ടാരം ആദിവാസി ഊര്, കൊല്ലം ജില്ലയിൽ ഉൾപ്പെട്ട ചേമ്പാല, മുള്ളുമല എന്നിവിടിങ്ങളിൽ വനം വകുപ്പ് താത്കാലിക മഴമാപിനി സ്ഥാപിച്ചു. അരുവാപ്പുലം പഞ്ചായത്തിന്റ്റെ നേതൃത്വത്തിൽ…

Read More