konnivartha.com :പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഒന്നാം റീച്ചായ പുനലൂർ കോന്നി പാതയിലെ നിർമാണ പ്രവർത്തികൾ അതിവേഗത്തിലാക്കുന്നു. രാവും പകലും ടാറിങ് അടക്കമുള്ള ജോലികൾ നടത്തി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. കോന്നി പ്രദേശത്തെ കലുങ്കുകളുടെയും ഓവുചാലുകളുടെയും സരക്ഷണഭിത്തികളുടെയും നിർമാണം ഏതാണ്ട് പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഈ പ്രദേശത്തെ ഏഴു കിലോമീറ്ററോളം ദൂരം ഗതാഗത യോഗ്യമാക്കുന്ന വിധത്തിൽ ടാറിങ് ജോലിയും ആരംഭിച്ചു. മെയ് അവസാനത്തോടെ ഇവ പൂർത്തിയാകും. രണ്ടാഴ്ച കൂടുമ്പോൾ നിർമാണപ്രവർത്തനം കെ യു ജനീഷ് കുമാര്‍ എംഎല്‍എയും പ്രമോദ് നാരായണ്‍ എംഎല്‍എയും, ഉദ്യോഗസ്ഥ മറ്റ് ജനപ്രതിനിധി തലത്തിൽ അവലോകനവും ചെയ്യുന്നുണ്ട്. 29.84 കിലോമീറ്ററാണ് ഒന്നാം റീച്ചായ പുനലൂർ കോന്നി പാത. 737. 64 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത ജില്ലയെ സംബന്ധിച്ചിടത്തോളം വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. മലയോര മേഖലയുടെ വർഷങ്ങൾ…
Read More