കോന്നി -പുനലൂർ പാതയിലെ നിർമാണ പ്രവർത്തികൾ അതിവേ​ഗത്തിലാക്കുന്നു

Spread the love

 

konnivartha.com :പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഒന്നാം റീച്ചായ പുനലൂർ കോന്നി പാതയിലെ നിർമാണ പ്രവർത്തികൾ അതിവേ​ഗത്തിലാക്കുന്നു. രാവും പകലും ടാറിങ് അടക്കമുള്ള ജോലികൾ നടത്തി സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

കോന്നി പ്രദേശത്തെ കലുങ്കുകളുടെയും ഓവുചാലുകളുടെയും സരക്ഷണഭിത്തികളുടെയും നിർമാണം ഏതാണ്ട് പൂർത്തിയായതായി അധികൃതർ പറഞ്ഞു. ഈ പ്രദേശത്തെ ഏഴു കിലോമീറ്ററോളം ദൂരം ​ഗതാ​ഗത യോ​ഗ്യമാക്കുന്ന വിധത്തിൽ ടാറിങ് ജോലിയും ആരംഭിച്ചു.

മെയ് അവസാനത്തോടെ ഇവ പൂർത്തിയാകും. രണ്ടാഴ്ച കൂടുമ്പോൾ നിർമാണപ്രവർത്തനം കെ യു ജനീഷ് കുമാര്‍ എംഎല്‍എയും പ്രമോദ് നാരായണ്‍ എംഎല്‍എയും, ഉദ്യോ​ഗസ്ഥ മറ്റ് ജനപ്രതിനിധി തലത്തിൽ അവലോകനവും ചെയ്യുന്നുണ്ട്‌.

29.84 കിലോമീറ്ററാണ് ഒന്നാം റീച്ചായ പുനലൂർ കോന്നി പാത. 737. 64 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത ജില്ലയെ സംബന്ധിച്ചിടത്തോളം വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്‌. മലയോര മേഖലയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ അതിവേഗത്തിൽ യാഥാർഥ്യമാമാക്കുന്നത്.

മൂന്നു റീച്ചായി നിർമിക്കുന്ന സംസ്ഥാന പാതയിൽ രണ്ടാം റീച്ച് കോന്നി പ്ലാച്ചേരി 30.1 6 കിലോമീറ്ററും മൂന്നാം റീച്ച് പ്ലാച്ചേരി പൊൻകുന്നം 22.1 7 കിലോമീറ്ററുമാണ്. മൂന്നാം റീച്ചിന്റെ ജോലി പൂർത്തിയായി. രണ്ടാം റീച്ചിലെ 90 ശതമാനം ജോലിയും പൂർത്തിയായിട്ടുണ്ട്‌. ഈ മാസം അവസാനത്തോടെ നിർമാണം പൂർണമാകും.

പുനലൂർ കോന്നി പാത 2023 മാർച്ചിന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യം. 14 മീറ്റർ വീതിയിൽ പത്തു മീറ്ററിൽ ബിഎം, ബിസി നിലവാരത്തിൽ ടാർ ചെയ്ത് ഉന്നതനിലവാരത്തിലാകും. ഏറ്റവും ആധുനിക രീതിയിലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം പുരോ​ഗമിക്കുന്നത്.

error: Content is protected !!