KONNI VARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പുസ്തക സമാഹരണ പരിപാടിയുടേയും അംഗത്വ പ്രവർത്തനത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകൻ Dr.കെ.വിജയകൃഷ്ണൻ നിർവഹിച്ചു. സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളെ ലൈബ്രറിയുമായി അടുപ്പിക്കുന്നതിന് ബാലോത്സവം, സാഹിത്യസദസ്, പഠനയാത്രകൾ, ശാസ്ത്രോത്സവം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. NS മുരളീമോഹൻ,S. കൃഷ്ണകുമാർ,K .രാജേന്ദ്രനാഥ്, തുഷാര ശ്രീകുമാർ,S. അർച്ചിത, ശ്രീകുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്ര റഫറൻസ് ലൈബ്രറി ക്ക് തുടക്കമാകുന്നു കോന്നി പബ്ലിക് ലൈബ്രറി യുടെ നേതൃ ത്വത്തിൽ വിദ്യാർത്ഥി കൾക്കായി ആരംഭിക്കുന്ന ശാസ്ത്ര റഫറൻസ് ലൈബ്രറി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായ പുസ്തക സമാഹരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥി കൾക്കായി അക്ഷര സദസ്സ്, സാഹിത്യ മത്സരങ്ങൾ, പഠന യാത്ര, ശാസ്ത്ര വാണി,…
Read Moreടാഗ്: കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും
കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി
കോന്നി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തില്‍ “സാമൂഹിക സ്ത്രീ “എന്ന പുസ്തകം പരിചയപ്പെടുത്തി KONNIVARTHA.COM : കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം പരിചയപ്പെടുത്തി. സ്ത്രീ, ഭർത്താവിനും കുടുംബത്തിനും വേണ്ടി തന്റെ ജീവിതവും സ്വപ്നവും ത്യജിക്കേണ്ടവളാണെന്നുള്ള വിശ്വാസത്തിൽ മാറ്റം വരണമെന്ന് ഗ്രന്ഥകാരി അഭിപ്രായപ്പെട്ടു. ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷതവഹിച്ചു എന്‍ എസ് മുരളീമോഹൻ, എസ്. കൃഷ്ണകുമാർ, രതിക്കുട്ടി ടീച്ചർ,എസ് എസ് ഫിറോസ്ഖാൻ, എന്‍അനിൽകുമാർ, സലീല,ജി.രാജൻ, പി കെ സോമൻ പിള്ള എന്നിവർ സംസാരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഗ്രന്ഥശാല സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 21 വരെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നതിന് ലൈബ്രറി നിർവാഹക സമിതി യോഗം തീരുമാനിച്ചു.ലൈബ്രറിയിൽ പതാക ഉയർത്തി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിച്ചു. പുസ്തക സമാഹരണം, അക്ഷരദീപം തെളിയിക്കൽ, ലൈബ്രറിയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ബാലവേദി പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ, ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ സെമിനാർ എന്നീ പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചു . ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു.എന്‍ എസ്സ് മുരളീമോഹൻ, എസ്സ് . കൃഷ്ണകുമാർ, കെ . രാജേന്ദ്രനാഥ്, ആർ.ലീന,എം കെ . ഷിറാസ് എ. അനിൽകുമാർ, സഞ്ജു ജോർജ്ജ് എന്നിവർ സംസാരിച്ചു.
Read Moreകോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും
കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്ര അദ്ധ്യാപികയും സന്നദ്ധ പ്രവർത്തകയുമായിരുന്ന സുശീല ടീച്ചറുടെ പത്താം അനുസ്മരണ സമ്മേളനം കോന്നി പബ്ലിക്ക് ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി യൂണിറ്റും സംയുക്തമായി നടത്തി. കോന്നി പബ്ലിക്ക് ലൈബ്രറിയോടനുബന്ധിച്ച് ശാസ്ത്ര ലൈബ്രറി കൂടി തുറക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. എസ്സ് .കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഫാദർ. വർഗ്ഗീസ് എം ദാനിയേൽ ഉദ്ഘാടനം ചെയ്തു. ഡോ . എൻ. കെ. ശശിധരൻ പിള്ള, സലിൽ വയലാത്തല, സുധിസാഹിബ്ബ് , എന്‍ എസ്സ് .രാജേന്ദ്രകുമാർ, ഫിറോസ് കോന്നി, വിനോദ് വാഴപ്പള്ളിൽ, ലക്ഷ്മി ആര് ശേഖർ, എന്‍ എസ്സ് .മുരളിമോഹൻ, കെ .രാജേന്ദ്രനാഥ്,എം എസ് .ശാരിക, ശ്രീലേഖ, സുജകുമാരി, അനുഗിരീഷ്, അൻവർ, എം എസ് .ശരത്കുമാർ, രാഹുൽ രവി, പി .മോഹനകുമാർ, അനീഷ് കുമാർ, എന്‍ .അനിൽകുമാർ എന്നിവർ സംസാരിച്ചു.
Read More