കോന്നി പബ്ലിക്ക് ലൈബ്രറിയില്‍ ശാസ്ത്ര ലൈബ്രറി തുറക്കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്ര അദ്ധ്യാപികയും സന്നദ്ധ പ്രവർത്തകയുമായിരുന്ന സുശീല ടീച്ചറുടെ പത്താം അനുസ്മരണ സമ്മേളനം കോന്നി പബ്ലിക്ക് ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി യൂണിറ്റും സംയുക്തമായി നടത്തി.

കോന്നി പബ്ലിക്ക് ലൈബ്രറിയോടനുബന്ധിച്ച് ശാസ്ത്ര ലൈബ്രറി കൂടി തുറക്കുന്നതിന് സമ്മേളനം തീരുമാനിച്ചു. എസ്സ് .കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഫാദർ. വർഗ്ഗീസ് എം ദാനിയേൽ ഉദ്ഘാടനം ചെയ്തു.

ഡോ . എൻ. കെ. ശശിധരൻ പിള്ള, സലിൽ വയലാത്തല, സുധിസാഹിബ്ബ് , എന്‍ എസ്സ് .രാജേന്ദ്രകുമാർ, ഫിറോസ് കോന്നി, വിനോദ്‌ വാഴപ്പള്ളിൽ, ലക്ഷ്മി ആര്‍ ശേഖർ, എന്‍ എസ്സ് .മുരളിമോഹൻ, കെ .രാജേന്ദ്രനാഥ്,എം എസ് .ശാരിക, ശ്രീലേഖ, സുജകുമാരി, അനുഗിരീഷ്, അൻവർ, എം എസ് .ശരത്കുമാർ, രാഹുൽ രവി, പി .മോഹനകുമാർ, അനീഷ് കുമാർ, എന്‍ .അനിൽകുമാർ എന്നിവർ സംസാരിച്ചു.

error: Content is protected !!