കോന്നി പഞ്ചായത്തിന് ശുചിത്വ പദവി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളിൽ പത്തനംതിട്ട ജില്ലയിലെ കോന്നി ബ്ലോക്കിൽ 2 മത് സ്ഥാനത്താണ് കോന്നി ഗ്രാമ പഞ്ചായത്ത്. 2018 ജനുവരി 26 ന് ജില്ലയിൽ ആദ്യമായി ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ മാലിന്യ സംസ്ക്കരണത്തിൽ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുവാൻ കോന്നി ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. ഹരിത കേരളം മിഷൻ ശുചിത്വ മിഷനുമായി ചേർന്ന് ജില്ലാ തല ശുചിത്വ അവലോകന സമിതി നടത്തിയ വിലയിരുത്തലിൽ 70% മാർക്ക് വാങ്ങിയാണ് കോന്നി പഞ്ചായത്ത് രണ്ടാമത് എത്തിച്ചേർന്നത്. ഹരിത കർമ്മസേനയുടെ മാതൃകാ പ്രവർത്തനങ്ങൾ, ഉറവിടത്തിൽ തരം തിരിക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തു ശേഖരണത്തിനുള്ള സംവിധാനമൊരുക്കൽ, പാഴ് വസ്തുക്കർ തരം തിരിച്ച് പുന:ചംക്രമണത്തിനുള്ള വിഭവങ്ങളാക്കി മാറ്റി അതിൽ നിന്നും വരുമാനം ഉറപ്പാക്കൽ എന്നീ പ്രവർത്തനങ്ങൾ കൃത്യമായി…

Read More