konnivartha.com :കോന്നി അരുവാപ്പുലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് 50 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു.പുതിയതായി പാർട്ടിയിലേക്ക് വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു . അരുവാപ്പുലം പഞ്ചായത്ത് പടിയിൽ ചേർന്ന യോഗത്തിൽ അരുവാപ്പുലം ലോക്കൽ സെക്രട്ടറി ബി ദീദു അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ്, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ജയൻ, വർഗ്ഗീസ് ബേബി, പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി കെ നന്ദകുമാർ, സി എൻ ബിന്ദു, കെ എസ് ശിവകുമാർ , ജെ നിസ്സാം, ബ്രാഞ്ച് സെക്രട്ടറി എസ് അനൂപ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് ജയപ്രകാശ് കൽത്തോട്ടത്തിൽ, ആർ എസ് പി മുൻ ലോക്കൽ…
Read Moreടാഗ്: കോന്നി അരുവാപ്പുലത്ത് നിന്നും കാണാതായ വീട്ടമ്മയെ കണ്ടെത്തി
കോന്നി അരുവാപ്പുലത്ത് നിന്നും കാണാതായ വീട്ടമ്മയെ കണ്ടെത്തി
konnivartha.com : കോന്നി അരുവാപ്പുലം നിന്നും ഇന്നലെ മുതല്‍ കാണാതായ വീട്ടമ്മയെ കണ്ടെത്തി . അരുവാപ്പുലം മ്ലാംതടത്തിലെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തിയതായി മകന് സുമേഷ് കോന്നി വാര്‍ത്തയെ അറിയിച്ചു . കോന്നി അരുവാപ്പുലം വലിയ പുരയിടത്തില്‍ വീട്ടില്‍ സുലോചന (63)നെയാണ് ഇന്നലെ മുതല്‍ കാണ്മാനില്ല എന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത് . ചികിത്സയില്‍ ഉള്ള സഹോദരനെ കാണുവാന്‍ വേണ്ടി പത്തനംതിട്ട ആശുപത്രിയില്‍ പോയിരുന്നു . കണ്ടു മടങ്ങിയ ശേഷം വീട്ടില്‍ എത്തിയില്ല .മക്കളുടെ പരാതിയില്‍ കോന്നി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു . “കോന്നി വാര്‍ത്തയുടെ ” വാര്‍ത്ത കണ്ടതോടെ മ്ലാം തടത്തിലെ ബന്ധു മകനെ വിളിച്ചു . അമ്മ ഈ വീട്ടില്‍ ഉണ്ട് എന്ന് അറിയിച്ചു .അമ്മയെ കണ്ടെത്തിയ വിവരം സുമേഷ് കോന്നി വാര്‍ത്തയെ അറിയിച്ചു . വാര്‍ത്ത എല്ലായിടത്തും…
Read More