അടൂരില്‍ കരിയര്‍ എക്സ്പോ 23 തൊഴില്‍ മേള സംഘടിപ്പിച്ചു

 

കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ അടൂര്‍ ടൗണ്‍
ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല മുഖ്യാതിഥിയായി പങ്കെടുത്തു. യുവജന കമ്മീഷന്‍ മെമ്പര്‍ വി. വിനില്‍,നഗരസഭാ എജ്യുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലാവുദ്ദീന്‍ പറക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

കരിയര്‍ എക്സ്പോ 23 തൊഴില്‍ മേളയില്‍ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങളാണ് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തത്. മുപ്പതിലധികം കമ്പനികള്‍ പങ്കെടുത്ത കരിയര്‍ എക്സ്പോ നിരവധി തൊഴിലവസരങ്ങളാണ് അവതരിപ്പിച്ചത്. യുവജന കമ്മീഷന്‍ ഈ മാസം സംഘടിപ്പിക്കുന്ന രണ്ടാമത്തെ തൊഴില്‍ മേളയാണ് അടൂരില്‍ നടന്നത്. ഞായറാഴ്ച(2023 മാര്‍ച്ച് 26) ആലപ്പുഴ മാന്നാര്‍ നായര്‍സമാജം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യുവജന കമ്മീഷന്‍ മൂന്നാമത്തെ തൊഴില്‍ മേള സംഘടിപ്പിക്കും. മേള സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.

error: Content is protected !!