കോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കും

കോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കും അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ. konnivartha.com :  കോന്നി -അച്ചൻകോവിൽ റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.വനത്തിൽ കൂടെയുള്ള റോഡ് വീതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പിന്റെ അനുമതി വാങ്ങുന്നതിനുള്ള ജി പി എസ് സർവേ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.   കോന്നി അച്ഛൻകോവിൽ റോഡിൽ കല്ലേലി മുതൽ അച്ചൻകോവിൽ വരെ വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗത്തിന് നിലവിൽ മൂന്നര മീറ്റർ ടാറിങ് ആണ് ഉള്ളത്. നിലവിലുള്ള റോഡ് 10 മീറ്റർ വീതിയിലാണ് ആധുനിക നിലവാരത്തിൽ ബി.എം.ബി.സി സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.ഇതിനായി വനഭൂമി ഏറ്റെടുക്കുന്നതിന്റെ ജി.പി. എസ്,ടോട്ടൽ സ്റ്റേഷൻ സർവ്വേയാണ് നടക്കുന്നത്.   10 മീറ്റർ വീതിയിൽ റോഡ്…

Read More